പിണറായി വിജയന് പ്രൊഫഷണല്‍ ടച്ചുള്ള രാഷ്‌ട്രീയ നേതാവാണെന്ന് സഹകരണ മന്ത്രി ജി. സുധാകരന്‍ അഭിപ്രായപ്പെട്ടു. പ്രൊഫഷണല്‍ ടച്ചുള്ള നേതാക്കളെ മാത്രമേ പുതിയ തലമുറ ബഹുമാനിക്കൂവെന്നും ആദ്ദേഹം പറഞ്ഞു.
ആലുപ്പഴയില്‍ ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി സുധാകരന്‍. പുതിയ കാലത്ത് പ്രൊഫഷണല്‍ ടച്ചുള്ള നേതാക്കളെയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫഷണലിസം എന്നത് പഴയതിനെ മറക്കുക എന്നല്ല. മറിച്ച് ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ സമൂഹത്തെ മുന്നോട്ട് നയിക്കലാണ്.
അതിന് പിണറായി വിജയന് സാധിക്കുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹം പ്രൊഫഷണല്‍ ടച്ചുള്ള രാഷ്‌ട്രീയ നേതാവാണെന്ന് താന്‍ പറയുന്നതെന്നും ജി.സുധാകരന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പ്രൊഫഷണല്‍ നേതാക്കള്‍ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയുടെ കാര്യത്ത്യല്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ടതില്ല.
അങ്ങനെ ഇടപെടുന്നവരെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.