Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിണറായിയുടെ സമരത്തിന് കൈയടിക്കുന്നത് കള്ളപ്പണക്കാര്‍, കേരളത്തെ കള്ളപ്പണക്കാരുടെ സാമ്രാജ്യമാക്കുകയാണ് ഇവരുടെ ലക്‍ഷ്യം: ആഞ്ഞടിച്ച് കുമ്മനം

നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ അട്ടിമറിക്കാന്‍ പിണറായി കൂട്ടുനില്‍ക്കുന്നു: കുമ്മനം

Kummanam
തിരുവനന്തപുരം , വ്യാഴം, 17 നവം‌ബര്‍ 2016 (20:13 IST)
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റിസര്‍വ് ബാങ്കിനു മുന്നില്‍ നടത്താന്‍ പോകുന്ന സമരത്തിന് അകലങ്ങളിലിരുന്ന് അഭിവാദ്യം അര്‍പ്പിക്കുന്നത് കള്ളപ്പണക്കാരാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. യുഡിഎഫും എല്‍ഡിഎഫും കള്ളപ്പണക്കാരുടെയും കരിഞ്ചന്തക്കാരുടെയും ദല്ലാള്‍മാരായി മാറിയിരിക്കുകയാണെന്നും കുമ്മനം ആരോപിച്ചു.
 
റിസര്‍വ് ബാങ്കിനു മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്താന്‍ പോകുന്ന സമരം കള്ളപ്പണക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ അട്ടിമറിക്കേണ്ടത് കള്ളപ്പണക്കാരുടെ ആവശ്യമാണ്. ഇതിന് പിണറായി സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും കുമ്മനം പറഞ്ഞു.
 
കള്ളപ്പണക്കാരുടെ സാമ്രാജ്യമായി കേരളത്തെ മാറ്റുകയാണ് കള്ളപ്പണക്കാരുടെ ദല്ലാള്‍മാരായി മാറിയിരിക്കുന്ന യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും ലക്‍ഷ്യം. ഇതിനായാണ് ആര്‍ബിഐയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് - കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദിക്ക് മൂന്നു ദിവസത്തെ സമയം നല്‍കുന്നു, അല്ലെങ്കില്‍ വെടിയുതിർക്കൂ; കേന്ദ്രസര്‍ക്കാര്‍ വിറയ്‌ക്കുന്നു - ഡല്‍ഹി ചൂടുപിടിക്കുന്നു ?!