പിറന്നാള്‍ നിറവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 73ാം പിറന്നാള്‍
കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിമൂന്നാം പിറന്നാള്‍. കേരളത്തിന്റെ ഭരണത്തലവനായി ഒരു വര്‍ഷം പിന്നിടുമ്പോളാണ് പിണറായിയും എഴുപത്തിമൂന്നിലേക്ക് കടക്കുന്നത്. പിറന്നാളിന് കാര്യമായ ആഘോഷ പരിപാടികള്‍ ഒന്നുമില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിവരങ്ങള്‍.
2016ല്‍ പാര്‍ട്ടി മുഖ്യമന്ത്രിയായി തന്നെ തീരുമാനിച്ചതിന് പിന്നാലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ലഡു നല്‍കിക്കൊണ്ട് ചിരിയോടെ മുഖ്യമന്ത്രി തന്റെ ജന്മദിനത്തിന്റെ കാര്യം വ്യക്തമാക്കിയത്. മധുരം നല്‍കുന്നത് അധികാരം ഏറ്റെടുക്കുന്നതിന്റെ ആഹ്ലാദമല്ലേയെന്ന ചോദ്യത്തിനായിരുന്നു ജന്മദിനത്തെക്കുറിച്ചുളള വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി നടത്തിയത്‍.