Webdunia - Bharat's app for daily news and videos

Install App

പീഡനക്കേസ് പ്രതിയുടെ കൊല; കുട്ടിയുടെ അച്ഛനടക്കം നാലംഗ സംഘം അറസ്റ്റില്‍

പീഡനക്കേസിലെ പ്രതിയെ കൊലപ്പെടുത്തിയ സംഘം അറസ്റ്റിൽ

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (09:09 IST)
പീഡനക്കേസിലെ പ്രതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നാലംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അച്ഛനുൾപ്പെടെയുള്ള സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ രഞ്ചു കൃഷ്ണ എന്നയാളെ കൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിലാണ് അറസ്റ്റ്. 
 
പിടിയിലായവർക്ക് ഓൺലൈൻ പെൺവാണിഭവുമായി ബന്ധമുണ്ടെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി. ഈ റാക്കറ്റില്‍പ്പെട്ട ഒരാളുടെ മകനെയും മറ്റൊരാളുടെ മകളെയും രഞ്ജു കൃഷ്ണ നേരത്തേ പീഡിപ്പിക്കുകയും ചെയ്തിരുന്നു. അതില്‍ ഒരു കേസ് മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
 
ഇതിനു ശേഷമാണ് രഞ്ജു കൃഷ്ണയെ നാലംഗസംഘം ചേര്‍ന്നു മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയും മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി കുടകില്‍ ഉപേക്ഷിക്കുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം അറസ്റ്റ് ചെയ്യപ്പെട്ട നാലംഗ സംഘത്തില്‍പെട്ട പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശ്വാസത്തിന്റെ പേരില്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരനെ ബലി നല്‍കി

ആറ്റിങ്ങലിൽ വാഹനാപകടം: നവവധുവിന് ദാരുണാന്ത്യം

വിദ്യാർത്ഥികളെ ശാസ്താം കോട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തി

നെഹ്റു ട്രോഫി വള്ളംകളി: പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം

മൃതദേഹം അര്‍ജുന്റേത്; ഡിഎന്‍എ ഫലം പോസിറ്റീവ്

അടുത്ത ലേഖനം
Show comments