നൂറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; ഇരുപത്തഞ്ചുകാരന്‍ പിടിയില്‍
നൂറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; ഇരുപത്തഞ്ചുകാരന്‍ പിടിയില്‍
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നൂറുവയസുള്ള വൃദ്ധയെ ബലാത്സംഗം ഇരുപത്തഞ്ചുകാരന്‍ ചെയ്തു കൊന്നു. മീററ്റിലെ ജാനി ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രതിയായ അങ്കിത് പൂനിയ എന്ന ഇരുപത്തഞ്ചുകാരനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
പ്രായാധിക്യം കൊണ്ടുള്ള അവശത മൂലം വിശ്രമിക്കുകയായിരുന്ന വൃദ്ധ സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. ഞായറാഴ്ച മദ്യപിച്ചെത്തിയ യുവാവ് ഇവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഈ സമയത്ത് വീട്ടില്‍ ആരുമില്ലായിരുന്നു.
വൃദ്ധയുടെ നിലവിളി കേട്ട് സമീപവാസികളെത്തി പ്രതിയെ പിടിച്ചുമാറ്റുകയായിരുന്നു. പരുക്കുകളേറ്റ വൃദ്ധ അല്‍പസമയത്തിനകം മരിച്ചു. ശബ്ദം കേള്‍ക്കാതിരിക്കാന്‍ അക്രമി മുഖം പൊത്തിപ്പിടിച്ചിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇതാണ് മരണകാരണമായാതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പിടികൂടിയ യുവാവിനെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍, പ്രതി കുറ്റസമ്മതം നടത്തുന്നില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. പൊലീസ് കൂടുതല്‍ സേനയെ ഇവിടെ വിന്യസിച്ചു.