Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊലീസിലെ ദാസ്യപ്പണി; എസ്പി മുതല്‍ ഡിജിപി വരെ മുഖ്യമന്ത്രിക്ക് മുന്നിൽ, ഇടത് സർക്കാരിന്റെ പൊലീസ് നയം ഇന്നറിയാം

പൊലീ‍സിനോടുള്ള സർക്കാരിന്റെ നയമെന്ത്?

പൊലീസ്
, ചൊവ്വ, 26 ജൂണ്‍ 2018 (10:04 IST)
പൊലീസിലെ ദാസ്യപ്പണി വിവാദമായതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച പൊലീസ് ഉന്നതതല യോഗം ഇന്ന് നടക്കും. രാവിലെ പൊലീസ് ആസ്ഥാനത്തു ചേരുന്ന യോഗത്തില്‍ എസ്പി മുതല്‍ ഡിജിപി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
 
ഇടതു സര്‍ക്കാരിന്റെ പൊലീസ് നയം എന്താണെന്ന് ഇന്ന് വ്യക്തമാകും. എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണു അടിയന്തരയോഗം വിളിച്ചിരിക്കുന്നത്.
 
പൊലീസിലെ ദാസ്യപ്പണി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവിടെ പോയി പറഞ്ഞിട്ട് ഒരു കാര്യവുമില്ല, ഇനി ‘അമ്മ’ എന്ന സംഘടനയോട് ഒരുകാരണവശാലും ചേര്‍ന്ന് പോകാനാകില്ല: റിമ കല്ലിങ്കൽ