പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിക്കുന്ന വിരുതൻ അറസ്റ്റിൽ
						
		
						
				
വിദ്യാർത്ഥികളെ പ്രണയത്തിൽ വീഴ്ത്തി ലൈംഗികമായി പീഡിപ്പിക്കുന്ന വിരുതൻ അറസ്റ്റിൽ
			
		          
	  
	
		
										
								
																	പെൺകുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് ലൈംഗികമായി പീഡിപ്പിക്കുന്നത് സ്ഥിരമാക്കിയ വിരുതൻ പോലീസ് അറസ്റ് ചെയ്തു. പാപ്പിനിശേരി അരോളി പാറയ്ക്കൽ റഫീഖ് എന്ന ഇരുപത്തിനാലുകാരനാണ് പോലീസ് വലയിലായത്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	സ്‌കൂൾ വിദ്യാർത്ഥികളുമായി പരിചയം ഭാവിച്ച് അടുക്കുകയും പിന്നീട് നയത്തിൽ ഇവരെ വശീകരിച്ച് നഗ്ന ഫോട്ടോകൾ എടുക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമാണ് റഫീഖിന്റെ രീതി എന്നാണ് പോലീസ് പറയുന്നത്. തിലാന്നൂർ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണമാണ് റഫീഖിനെ വലയിലാക്കാൻ സഹായിച്ചത്. അഞ്ചോളം കുട്ടികളെ ഇയാൾ ഇത്തരത്തിൽ പീഡിപ്പിച്ചതായാണ് റിപ്പോർട്ട്. 
 
									
										
								
																	
	 
	സിറ്റി സർക്കിൾ ഇൻസ്‌പെക്ടർ പ്രമോദിന്റെ നിർദ്ദേശാനുസരണം ചക്കരക്കൽ എസ്.ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.