പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ വീടിന് തീവച്ചു
ഇടുക്കി , ബുധന്‍, 26 മാര്‍ച്ച് 2014 (12:55 IST)
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പ്രതികാരമായി പെണ്‍കുട്ടിയുടെ വീടിന് തീവച്ചു. സംഭവവുമായി ബന്ധപ്പെട്ട് തീക്കോയി മംഗളഗിരി വടക്കേല്‍ വീട്ടില്‍ ടോജിന്‍(24), ഈരാറ്റുപേട്ട മന്തക്കുന്ന് മുണ്ടപ്ളാക്കല്‍ സെബിന്‍(18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാര്‍ മണിയംകുളം സ്വദേശിയായ പെണ്‍കുട്ടിയുടെ വീടാണ് കത്തിച്ചത്. പെണ്‍കുട്ടിയോട് ടോജിന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും അത് നിരസിക്കുകയായിരുന്നു. ഇതാണ് വീട് കത്തിക്കാന്‍ കാരണമായത്. രണ്ടാഴ്ച മുമ്പ് രാത്രിയില്‍ പെട്രോള്‍ ഒഴിച്ച് വീടിന്‍െറ മുന്‍ വാതില്‍ കത്തിക്കുകയായിരുന്നു. എന്നാല്‍ അയല്‍വാസികള്‍ ഓടിക്കൂടി തീയണച്ചു. കഴിഞ്ഞ ദിവസം രാത്രി പ്രതികള്‍ വീടിന്‍െറ മുന്‍വശത്തെ ജനലില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ പ്രതികളെ കണ്ടു. ഇവരുടെ ബൈക്ക് നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് അറസ്റ്റില്‍ കലാശിച്ചത്.
Follow Webdunia malayalam