പ്രമുഖ ഗായികയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍ - സംഭവം കൊല്ലത്ത്

കൊല്ലത്ത് പ്രശസ്ത ഗായികയെ കാറില്‍ നിന്ന് വിളിച്ചിറക്കി തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2017 (10:55 IST)
മലയാളത്തിലെ പ്രശസ്ത ഗായികയെ തട്ടികൊണ്ടുപോകാന്‍ ശ്രമം. കഴിഞ്ഞ ദിവ്വസം രാത്രി ഗാനമേള കഴിഞ്ഞു സഹപ്രവര്‍ത്തകരോടൊപ്പം മടങ്ങുന്ന വേളയില്‍ കൂടെയുള്ളവര്‍ ചായ കുടിയ്ക്കാന്‍ കയറിയ സമയം നോക്കിയാണ് ഗായികയെ തട്ടികൊണ്ടുപോകാന്‍ ശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നെടുമ്പന പഞ്ചായത്ത് ഓഫീസിന് സമീപം തെക്കേ ചരുവിള വീട്ടില്‍ മനാഫൂദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
ഷാഡോ പൊലീസാണെന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷം മനാഫുദ്ദീന്‍, കാറിലിരുന്ന് മദ്യപിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് ഗായികയോട് പറയുകയും തുടര്‍ന്ന് കാറില്‍ കയറുകയുമായിരുന്നു. ഗായികയെ ബലമായി കടന്നുപിടിച്ച് ഇയാള്‍ പുറത്തേക്ക് വലിച്ചിറക്കാന്‍ ശ്രമിച്ചു. ഗായിക ബഹളം വെച്ചതോടെയാണ് മനാഫുദ്ദീനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയത്.
 
നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചതോടെ കൊട്ടിയം എസ് ഐ ആര്‍ രതീഷ്, ജൂനിയര്‍ എസ് ഐ സുരേഷ് ബാബു എന്നിവരെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിനിടെ മനാഫുദ്ദീനെ ചിലര്‍ കൈയ്യേറ്റം ചെയ്തിരുന്നു. നിസാരമായി പരുക്ക് പറ്റിയതിനാല്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയതിനു ശേഷമാണ് മനാഫൂദ്ദീനെ സ്റ്റേഷനിലേക്ക് മാറ്റിയത്.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

അടുത്ത ലേഖനം
Show comments