പ്രേമചന്ദ്രന് ആര്‍എസ്പി ചിഹ്നം തന്നെ ഉപയോഗിക്കാം
കൊല്ലം , ബുധന്‍, 26 മാര്‍ച്ച് 2014 (16:20 IST)
കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ പ്രേമചന്ദ്രന് ആര്‍എസ്പി ചിഹ്നമായ മണ്‍വെട്ടിയും മണ്‍കോരിയും തന്നെ ലഭിക്കും. പ്രേമചന്ദ്രന്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ആര്‍എസ്പിയുടെ ബംഗാള്‍ ഘടകം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. തുടര്‍ന്ന് പ്രേമചന്ദ്രന് ആര്‍എസ്പി ചിഹ്നം ഉപയോഗിക്കാമെന്ന് കളക്ടര്‍ വ്യക്തമാക്കി. പ്രേമചന്ദ്രന്‍ ആര്‍എസ്പി ചിഹ്നം ഉപയോഗിക്കുന്നതിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു. ദേശീയ തലത്തില്‍ ആര്‍എസ്പി ഇടതുപക്ഷത്തിനൊപ്പമാണ്. പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം പി വീരേന്ദ്രകുമാറിന് മോതിരം ചിഹ്നമായി അനുവദിച്ചു.
Follow Webdunia malayalam