Webdunia - Bharat's app for daily news and videos

Install App

പ്ലസ് ടു വിദ്യാര്‍ഥികളായ കമിതാക്കള്‍ ഒരു ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍

കമിതാക്കള്‍ ഒരു ഷാളില്‍ തൂങ്ങിമരിച്ചു

Webdunia
ബുധന്‍, 5 ഏപ്രില്‍ 2017 (10:10 IST)
പ്ലസ്ടു വിദ്യാര്‍ഥികളായ കമിതാക്കളെ ഒരു ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍. അവണാകുഴി പെരിങ്ങോട്ട് തേരിവിള വീട്ടില്‍ സെല്‍വരാജിന്റെയും അജിതയുടെയും മകന്‍ ദിപിന്‍ (18) ഉം അവണാകുഴി കാടുതരിശി ആഷികാഭവനില്‍ മനോഹരന്റെയും സിംലയുടെയും മകള്‍ ആഷിക (18) മാണ് തൂങ്ങിമരിച്ചത്. 
 
കാഞ്ഞിരംകുളം പി.കെ.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍. പുല്ലുവിളയിലെ ആഷികയുടെ അമ്മൂമ്മയുടെ വീട്ടിലാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ആള്‍ താമസമില്ലാത്ത വീടാണിതെന്ന് പൊലീസ് അറിയിച്ചു. 
 
തിങ്കളാഴ്ച രാവിലെ ഇരുവരെയും കാണാതായിരുന്നു. ഉച്ചയോടെ ഇവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കാഞ്ഞിരംകുളം പൊലീസും നെയ്യാറ്റിന്‍കര പൊലീസും കേസെടുത്തിരുന്നു. ഇരുവരും തമ്മില്‍ സ്‌നേഹത്തിലായിരുന്നു. രണ്ടുപേരുടെയും വീട്ടുകാര്‍ ഇതിനെ എതിര്‍ത്തിരുന്നതായും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments