ഫയിസുമായി യാതൊരു ബന്ധവുമില്ല; സിബിഐ അന്വേഷിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ആലപ്പുഴ , ചൊവ്വ, 8 ഏപ്രില്‍ 2014 (15:32 IST)
സ്വര്‍ണകള്ളക്കടത്തുകാരന്‍ ഫയിസുമായി യാതൊരു ബന്ധവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിബിഐ അന്വേഷിക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു. ഇന്റര്‍പോള്‍ അന്വേഷിച്ചാലും സന്തോഷം. പൊതുപ്രവര്‍ത്തകരെ അപമാനിക്കുന്ന ഇത്തരം നീക്കങ്ങളില്‍നിന്നും സിപിഎം പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സിപിഎമ്മിനെ കാത്തിരിക്കുന്നത് വന്‍ പരാജയമാണ്. ഇതിനെ മറയ്ക്കാന്‍ ആരെങ്കിലും ചൂണ്ടയില്‍ കൊത്തുമോയെന്ന് നോക്കുകയാണ്. തന്റെ ജീവിതം തുറന്ന പുസ്തകമാണ്. ഒരു ദിവസം നിരവധി പേര്‍ തനിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ട്. സിപിഎം കള്ളക്കളികള്‍ ജനം തിരിച്ചറിയും. തന്നെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.ടിപി കേസില്‍ സിബിഐ അന്വേഷണവുമായി മുന്നോട്ട് പോകും. അതിനൊപ്പം തന്നെ ഈ ഫോട്ടോയുമായി ബന്ധപ്പെട്ട വിവാദവും അന്വേഷിക്കണമെന്ന് ആഭ്യന്തരവകുപ്പ് ആവശ്യപ്പെടുമെന്നും ചെന്നിത്തല അറിയിച്ചു. കേരളം തീവ്രവാദികളുടെ നഴ്സറിയാണെന്ന മോഡിയുടെ പ്രസ്താവന ഭിന്നിപ്പിക്കല്‍ തന്ത്രമാണ്. തീവ്രവാദികളുണ്ടെങ്കില്‍ നടപടിയെടുക്കാനുള്ള ആര്‍ജവം സര്‍ക്കാരിനുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Follow Webdunia malayalam