Webdunia - Bharat's app for daily news and videos

Install App

ഫേസ്ബുക്ക് പ്രണയം: യുവതിയെത്തേടി വയനാട്ടിലെത്തിയ ബംഗ്ലദേശ് പൗരൻ അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെത്തേടി വയനാട്ടിലെത്തിയ ബംഗ്ലദേശ് പൌരന്‍ അറസ്റ്റില്‍. മേപ്പാടി പൊലീസാണ് ബംഗ്ലദേശ് മടാരിപൂർ സ്വദേശി ജഹിദുൾ ഖാനെ (25) അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞമാസം 28നാണ് ബംഗ്ലദേശിൽ നിന്നു ബസ്മാർഗം ഇന്ത്യയിലെത്തിയത്.

Webdunia
ചൊവ്വ, 10 മെയ് 2016 (14:00 IST)
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെത്തേടി വയനാട്ടിലെത്തിയ ബംഗ്ലദേശ് പൌരന്‍ അറസ്റ്റില്‍. മേപ്പാടി പൊലീസാണ് ബംഗ്ലദേശ് മടാരിപൂർ സ്വദേശി ജഹിദുൾ ഖാനെ (25)  അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞമാസം 28നാണ് ബംഗ്ലദേശിൽ നിന്നു ബസ്മാർഗം ഇന്ത്യയിലെത്തിയത്. 
 
ഇക്കഴിഞ്ഞ മൂന്ന് ദിവസമായി മേപ്പാടി മുണ്ടക്കൈയിലുള്ള യുവതിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു. സംശയകരമായ സാഹചര്യത്തില്‍ യുവാവിനെ കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇന്ത്യയിലേക്ക് കടക്കാനുള്ള യാതൊരുവിധ രേഖകളും ഇയാളുടെ പക്കല്‍ ഇല്ലെന്ന് പൊലീസ് പറഞ്ഞു.
 
യുവതിയുമായി ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവാവ് പിന്നീട് യുവതിയുമായി പ്രണയത്തിലാകുകയായിരുന്നു. പിന്നീട് വാട്സാപ് വഴി ചാറ്റിങ് ആരംഭിച്ചു. അതിർത്തി കടക്കാനായി ബംഗ്ലദേശ് അധികൃതർക്ക് പണം നല്‍കിയെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ബംഗ്ലദേശ് അധികൃതർ തന്നെയാണ് ബസിൽ കൊൽക്കത്തയിലേക്ക് കയറ്റിവിട്ടതെന്നും ഇയാൾ പൊലീസിന് നൽകിയ മൊഴി.
 
ട്രെയിൻ മാർഗം ചെന്നൈയിലെത്തുകയും പിന്നീട് കണ്ണൂരിലെത്തി ജോലി ചെയ്യുകയായിരുന്നു. അതിന് ശേഷമാണ് കൽപറ്റയിലെത്തി യുവതിക്കൊപ്പം താമസം തുടങ്ങിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments