നന്തന്‍കോട് മാതാപിതാക്കളെയും സഹോദരിയെയുമടക്കം നാല് ബന്ധുക്കളെ നിഷ്കരുണം കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്നും അതിനാല്‍ വിചാരണ നേരിടാനാവില്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട്. വഞ്ചിയൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വിദഗ്ധസംഘത്തെക്കൊണ്ട് കേഡലിനെ പരിശോധിക്കണമെന്ന പൊലീസിന്‍റെ അപേക്ഷ പരിഗണിക്കവെയാണ്, വിചാരണ നേരിടാനാവില്ലെന്ന കാര്യം കോടതിയെ അറിയിച്ചത്.
ഇക്കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം സംഭവിച്ചത്. ബന്ധുക്കളെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട കേഡല്‍ പിന്നീട് തിരികെയെത്തി കീഴടങ്ങുകയായിരുന്നു. അന്നുമുതല്‍ തന്നെ പരസ്പരവിരുദ്ധമായ മൊഴികളാണ് കേഡല്‍ പൊലീസിന് നല്‍കിയിരുന്നത്.
ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പെടുത്തുന്ന വിദ്യ പരീക്ഷിക്കുകയായിരുന്നു എന്ന് കേഡല്‍ പൊലീസിനോട് പറഞ്ഞത് വലിയ ചര്‍ച്ചാവിഷയമായിരുന്നു.