Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസത്തിന് വേണ്ടി': ടിപി രാമകൃഷ്ണന്‍

ബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസത്തിന് വേണ്ടിയെന്ന് ടിപി രാമകൃഷ്ണന്‍

'ബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസത്തിന് വേണ്ടി': ടിപി രാമകൃഷ്ണന്‍
തിരുവനന്തപുരം , വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (13:47 IST)
കേരളത്തില്‍ ബാറുകള്‍ക്കുണ്ടായിരുന്ന ദൂരപരിധിയില്‍ ഇളവ് വരുത്തിയ സര്‍ക്കാര്‍ നടപടി വിവാദത്തില്‍.  നിലവിലുള്ള 200 മീറ്റര്‍ എന്ന പരിധി 50 മീറ്ററാക്കിയാണ് കുറച്ചിരിക്കുന്നതാണ് വിവാദത്തിലായിരിക്കുന്നത്.
 
ടൂറിസം മേഖലയ്ക്ക് വേണ്ടിയാണ് ബാറുകളുടെ ദൂരപരിധി വെട്ടിക്കുറച്ചത് എന്നാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്റെ വിശദീകരണം. ഈ നടപടി സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമാണെന്നും മന്ത്രി വിശദീകരിച്ചു. ടൂറിസ്റ്റുകളുടെ അസൗകര്യം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. തീരുമാനം ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 
ഇതിന് മുന്‍പ് ഉണ്ടായിരുന്ന ദൂരപരിധി പുനസ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു. ഇനി സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവയില്‍ നിന്നും 50 മീറ്റര്‍ ദൂരപരിധിയില്‍ ബാറുകളാകാം. ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ദൂരപരിധിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോട്ടലിലെ ബാത്ത്‌റൂമില്‍ ക്യാമറ; പ്രതിയെ കൈകാര്യം ചെയ്ത് യുവതി