Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച ബന്ധുവിന് പത്ത് വർഷം തടവ്

ബാലികയെ പീഡിപ്പിച്ച ബന്ധുവിന് പത്ത് വർഷം തടവ്

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച ബന്ധുവിന് പത്ത് വർഷം തടവ്
കോഴിക്കോട് , വ്യാഴം, 6 ഏപ്രില്‍ 2017 (14:22 IST)
കേവലം പത്ത് വയസുമാത്രം പ്രായമുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച അൻപതുകാരനായ ബന്ധുവിനെ കോടതി പത്ത് വർഷത്തെ തടവും  പതിനായിരം രൂപ പിഴയും ശിക്ഷ  വിധിച്ചു. എറണാകുളം ചേരാനല്ലൂർ കുഴിപ്പിലാണത്ത് വീട്ടിൽ  കെ.സി.നാസറിനെയാണ് കോടതി ശിക്ഷിച്ചത്. 
 
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പ്രത്യേക കോടതി ജഡ്ജി ജോണി സെബാസ്ട്യനാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി പ്രതി അധിക തടവ് ശിക്ഷ അനുഭവിക്കണം. 
 
മുക്കം പൊലീസാണ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ബാലികയെ  ലൈംഗികമായി പീഡിപ്പിച്ച കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയതിനാൽ ഈ വിവരം പുറത്തറിഞ്ഞിരുന്നില്ല. തുടർന്നും പല തവണ കുട്ടിയെ ഇയാൾ പീഡിപ്പിച്ചു. എന്നാൽ കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിഷേധത്തിനിടെ നടന്ന പൊലീസ് നടപടിയില്‍ വീഴ്ചയില്ല; മഹിജ ആര്‍എസ്എസിന്റെയും യുഡിഎഫിന്റെയും കയ്യില്‍: എം എം മണി