Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപി പ്രവര്‍ത്തകന്‍റെ കള്ളനോട്ടടി: കേസ് ക്രൈം‌ബ്രാഞ്ചിന് വിടുന്നു

ബിജെപി പ്രവര്‍ത്തകന്‍റെ കള്ളനോട്ടടി: കേസ് ക്രൈം‌ബ്രാഞ്ചിന് വിടുന്നു
തൃശൂര് , തിങ്കള്‍, 26 ജൂണ്‍ 2017 (19:36 IST)
ബി ജെ പി പ്രവര്‍ത്തകന്‍റെ കള്ളനോട്ടടി കേസ് ക്രൈംബ്രാഞ്ചിന് വിടുമെന്ന് റിപ്പോര്‍ട്ടുകള്‍. കള്ളനോട്ടടിയുമായി ഉന്നതര്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതിനായാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതെന്നാണ് വിവരം. നോട്ടടിക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.
 
കഴിഞ്ഞ മൂന്നുമാസമായി നോട്ടടി നടക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. എന്നാല്‍ പ്രതികള്‍ പറയുന്നത് അനുസരിച്ച് വെറും രണ്ടാഴ്ച മാത്രമാണ് നോട്ടടി നടന്നത്. കള്ളനോട്ടടിക്കാനുള്ള ഉപകരണങ്ങള്‍ ജൂണ്‍ പത്തിന് മാത്രമാണ് വാങ്ങിയതെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു. 
 
ബിജെപി നേതൃത്വം കള്ളനോട്ടുക്കാര്‍ക്കൊപ്പമാണെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു.  കള്ളനോട്ടടിക്കാരായ ആര്‍എസ്എസ് - ബിജെപി സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ കര്‍ശനമായി നിരീക്ഷിക്കുന്നതിനും ഇതിന്‍റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താനും അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.
 
ബിജെപി പ്രവര്‍ത്തകന്‍ കള്ളനോട്ട് അടിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം. ഇത് രാജ്യദ്രോഹ കുറ്റമാണ്. രാജ്യാന്തരബന്ധമുള്ള സംഘം ഇതിനുപിന്നിലുണ്ട്. ബിജെപിയുടെ സംസ്ഥാന നേതാക്കളുമായി ഇവര്‍ക്കുള്ള ബന്ധം പുറത്തു വന്നിട്ടുണ്ട് - കോടിയേരി പറഞ്ഞു. 
 
വലിയൊരു ശൃംഖല തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും അതിന് ശേഷവും ബിജെപിയുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇവിടെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ - കോടിയേരി പറഞ്ഞു.
 
കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ട് നിരോധിച്ചതെന്ന ബി ജെ പിയുടെ വാദത്തിന്റെ പൊള്ളത്തരം വ്യക്തമായിരിക്കുകയാണ്. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്നും കേന്ദ്രസര്‍ക്കാരിലുള്ള അവരുടെ സ്വാധീനം അതിന് തടസ്സമായി മാറരുതെന്നും കോടിയേരി നിര്‍ദ്ദേശിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വാശ്രയ എംബിബിഎസ് ഫീസ് നിശ്ചയിച്ചു; 85 ശതമാനം സീറ്റില്‍ അഞ്ചര ലക്ഷം, അംഗീകരിക്കില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍