Webdunia - Bharat's app for daily news and videos

Install App

അമിത് ഷാ കേരളത്തില്‍: ബിജെപിയുടെ ബഹുജന അടിത്തറ വിപുലമാക്കുക ലക്ഷ്യം

വിഐപി ഒത്തുചേരലിനായി അമിത് ഷാ കേരളത്തിൽ

Webdunia
വെള്ളി, 2 ജൂണ്‍ 2017 (11:33 IST)
ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തി. ബിജെപിയുടെ ബഹുജന അടിത്തറ വിപുലമാക്കുകയെന്ന ലക്ഷ്യവുമായാണ് അദ്ദേഹം കേരളത്തില്‍ എത്തിയിരിക്കുന്നത്. അതിനായി മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് തീരുമാനിച്ചിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്വീകരിച്ചു.
 
അതേസമയം സംഘപരിവാറിന് പുറത്തുള്ളവരെ അടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പ്രമുഖരുമായുള്ള കൂടിക്കാഴ്ച നടത്താനും അമിത് ഷായ്ക്ക് പദ്ധതിയുണ്ട്. ശനിയാഴ്ച നഗരത്തിലെ ഒരു ഹാളിലാണു കൂടിച്ചേരൽ. പരിപാടിയില്‍ സാംസ്കാരിക നായകർ, മത–സമുദായ നേതാക്കൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർക്കൊപ്പം ഇതര രാഷ്ട്രീയകക്ഷികളിലെ ചിലരെയെങ്കിലും പങ്കെടുപ്പിക്കാനാണ് ബിജെപി നീക്കം.  
 
അതിന് പുറമേ എൻഎസ്എസ് നേതൃത്വവുമായും കൂടിക്കാഴ്ചയ്ക്കു നീക്കമുണ്ടായെങ്കിലും അതിനു സാധ്യത കുറവാണ്. ന്യൂനപക്ഷ പിന്തുണ ആർജിച്ചാൽ മാത്രമേ കേരളത്തിൽ മുന്നേറാൻ കഴിയൂവെന്ന്തു കൊണ്ട് കേന്ദ്രനേതൃത്വം ഏതാനും നാളായി അതിനുള്ള പരിശ്രമത്തിലാണ്. അമിത് ഷാ മറ്റന്നാൾ തിരുവനന്തപുരം ചെങ്കൽച്ചൂള ചേരിയിൽ പ്രഭാതഭക്ഷണം കഴിക്കും.  സംസ്ഥാന പര്യടനങ്ങളിലെല്ലാം ദലിതർക്കൊപ്പമായിരിക്കും.

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂരിലെ ഈ സ്ഥലങ്ങളില്‍ സൈറണ്‍ മുഴങ്ങും; പരിഭ്രാന്തരാകേണ്ട..!

ബുധനാഴ്ച തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചെന്ന് പരാതി

സൈന്യത്തെ ബാധിക്കുന്ന ഒന്നും ചെയ്യാൻ ഇസ്രായേലിനായിട്ടില്ല, യുദ്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഹിസ്ബുള്ള

സ്ത്രീകൾക്കൊപ്പം നിൽക്കാൻ സുപ്രീം കോടതിയ്ക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി ബിന്ദു, പ്രതികരണവുമായി കെകെ ശൈലജയും

അടുത്ത ലേഖനം
Show comments