ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം, വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; തന്നെ ലക്ഷ്യമിട്ടതാണെന്ന് കോടിയേരി

ലക്ഷ്യമിട്ടത് അച്ഛനെ, കൊടുത്തത് മകന്

Webdunia
വെള്ളി, 28 ജൂലൈ 2017 (09:19 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരിയുടെ വീടിന് നേര്‍ക്ക് ആക്രമണം. ബിനീഷിന്റെ തിരുവനന്തപുരം മരുതംകുഴിയിലുള്ള വീടിന് നേരെ ഇന്ന് വെളുപ്പിനെ 3.30 ഓടെയായിരുന്നു ആക്രമണം നടന്നത്.
 
ബൈക്കിലെത്തിയ ആക്രമണസംഘം വീടിനു നേര്‍ക്ക് കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു. ജനല്‍ ചില്ലുകളള്‍ എറിഞ്ഞു തകര്‍ത്ത ആക്രമികള്‍ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും തല്ലി തകര്‍ത്തു. സംഭവം നടക്കുമ്പോള്‍ കോടിയേരി വീട്ടിലുണ്ടായിരുന്നില്ല.
 
ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ രാത്രിയില്‍ ഏഴംഗസംഘം ആക്രമണം നടത്തിയിരുന്നു. കുമ്മനം രാജശേഖരന്റെ വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തിന്റെ തുടക്കം ബിജെപിയുടെ ആസൂത്രിത നീക്കത്തിന്റെ ഫലമാണെും ഈ സംഘര്‍ഷത്തിന്റെ പേരില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം നടക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടിയേരി പ്രതികരിച്ചു. 
 
ആക്രമികള്‍ തന്നെയാണ് ലക്ഷ്യം വെച്ചതെന്നും ആക്രമണം ആര്‍എസ്എസും ബിജെപിയും ആസൂത്രണം ചെയ്തതാണെന്നും കോടിയേരി വ്യക്തമാക്കി.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിക്കു അതിജീവിതയുടെ പരാതി; പേര് വെളിപ്പെടുത്തി വീഡിയോ ചെയ്ത മാര്‍ട്ടിനെതിരെ കേസെടുക്കും

രാജ്യത്തെ ഏറ്റവും ചൂടേറിയ നഗരമായി കണ്ണൂര്‍

ഡല്‍ഹിയില്‍ വ്യാഴാഴ്ച മുതല്‍ ഈ വാഹനങ്ങള്‍ക്ക് പെട്രോള്‍ ഇല്ല: മലിനീകരണം വര്‍ദ്ധിച്ചുവരുന്നതില്‍ ക്ഷമാപണം നടത്തി മന്ത്രി

ബോണ്ടി ബീച്ച് ഷൂട്ടിംഗ്: ഷൂട്ടര്‍ സാജിദ് അക്രം ഇന്ത്യന്‍ വംശജന്‍, 2022 ല്‍ ഹൈദരാബാദ് സന്ദര്‍ശിച്ചു

ഭീകരാര്‍ക്ക് സ്ഥാനമില്ല: ഏഴ് രാജ്യങ്ങള്‍ക്ക് കൂടി അമേരിക്കയിലേക്ക് വിലക്കേര്‍പ്പെടുത്തി ട്രംപ്

അടുത്ത ലേഖനം
Show comments