Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിന്ദു കൃഷ്ണയുടെ സ്ഥാനാര്‍ത്ഥി പത്രിക സ്വീകരിച്ചു

ബിന്ദു കൃഷ്ണ
തിരുവനന്തപുരം , ബുധന്‍, 26 മാര്‍ച്ച് 2014 (09:14 IST)
PRO
ആറ്റിങ്ങല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ സ്ഥാനാര്‍ത്ഥി പത്രിക സ്വീകരിച്ചു.

പത്രികയില്‍ അപാകതയില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബിന്ദു കൃഷ്ണയുടെ സ്ഥാനാര്‍ത്ഥി പത്രിക വരണാധികാരി ബിജുപ്രഭാകര്‍ സ്വീകരിച്ചത്.

സത്യാവാങ്മൂലത്തില്‍ ഒപ്പിട്ടിട്ടുള്ള നോട്ടറിയുടെ രജിസ്റ്റര്‍ വിളിച്ചുവരുത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വരണാധികാരിയുടെ പുതിയ തീരുമാനം.

സത്യവാങ്മൂലത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ഇടതുപക്ഷത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു കൃഷ്ണയുടെ പത്രിക സ്വീകരിക്കാനുളള തീരുമാനം ഇന്നത്തേക്ക് മാറ്റിവെച്ചത്.

എന്നാല്‍ വരണാധികാരിയുടെ നടപടി ചട്ടവിരുദ്ധമെന്ന് എല്‍ഡിഎഫ് ആരോപിച്ചു. ഇതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ഗൂഡാലോചനയുണ്ടെന്നും സിപിഎം ജില്ലാ സെക്രട്ടറി കടകംപിള്ളി സുരേന്ദ്രന്‍ ആരോപിച്ചു.

പരാതികളും തര്‍ക്കങ്ങളും കാരണം സൂക്ഷ്മപരിശോധന നീട്ടിവെച്ച കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിയുടെയും തിരുവനന്തപുരം മണ്ഡലത്തിലെ ഡോ ശശിതരൂരിന്റെയും ഡോ ബെനറ്റ് എബ്രഹാമിന്റെയും പത്രികകള്‍ സ്വീകരിച്ചു.

Share this Story:

Follow Webdunia malayalam