Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രാഹ്മണര്‍ പശുവിറച്ചി നല്‍കി അതിഥികളെ സല്‍ക്കരിച്ചിരുന്നു, കശ്മീര്‍ ബ്രാഹ്മണര്‍ എക്കാലത്തും മാംസം കഴിച്ചിരുന്നു: എംജിഎസ് നാരായണന്‍

ബ്രാഹ്മണര്‍ പശുവിറച്ചി നല്‍കി അതിഥികളെ സല്‍ക്കരിച്ചിരുന്ന കാലം ഉണ്ടായിരുന്നുവെന്ന്: എംജിഎസ് നാരായണന്‍

കേരളം
കോഴിക്കോട് , ചൊവ്വ, 4 ജൂലൈ 2017 (13:56 IST)
ഇന്ത്യയില്‍  ബ്രാഹ്മണര്‍ പോലും പശുവിനെയും കാളക്കുട്ടനെയും കൊന്ന് കറിവെച്ച് അതിഥികളെ സല്‍ക്കരിച്ചിട്ടുണ്ടെന്ന് പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ എം ജി എസ് നാരായണന്‍. പ്രാചീന കാലത്ത് ഗോമാംസത്തിന് വിലക്കുണ്ടായിരുന്നില്ല. ആ സമയങ്ങളില്‍ ഇതൊരു വിശിഷ്ടാഹാരമായി കരുതപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ  ട്രൂകോപ്പിയിലെ ‘ഗോമാംസ നിരോധനം എന്ന തീവ്രവാദം’ എന്ന ലേഖനത്തിലാണ് എം ജി എസ് തന്റെ നിലപാട് വ്യക്തമാക്കിയത്.
 
ചില നിഘണ്ടുക്കളില്‍ അതിഥി എന്ന പദത്തിന്റെ ഒരു പര്യായമായി ‘ഗോഘ്‌നന്‍’ എന്നുകൂടി കൊടുത്തിട്ടുണ്ട്. അതിഥി എന്നാല്‍ മുന്നറിയിപ്പൊന്നും കൂടാതെ സന്ദര്‍ശനത്തിനെത്താവുന്നയാള്‍ എന്നാണര്‍ത്ഥം. അത്തരം ഒരു വിശിഷ്ട വ്യക്തിയിലെത്തിയാല്‍ ഗോവിനെ, കാളക്കുട്ടനെ കൊന്ന് കറിവെച്ച് സല്‍ക്കരിക്കണം എന്ന് ഗോഘ്‌ന സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
 
മഹര്‍ഷിമാരുടെ ആശ്രമത്തിലെത്തുന്ന അതിഥികള്‍ക്ക് കാളയുടെ മാംസം ഭക്ഷണമായി നല്‍കുന്ന പതിവുണ്ടായിരുന്നു. അങ്ങനെയാണ് അതിഥിക്ക് സംസ്‌കൃതത്തില്‍ ‘ഗോഘ്നന്‍’ എന്ന പര്യായം വന്നത്.’ എന്നും അദ്ദേഹം പറഞ്ഞിരുന്നു. കശ്മീര്‍ ബ്രാഹ്മണര്‍ എക്കാലത്തും മാംസം കഴിച്ചിരുന്നു. ബംഗാളി ബ്രാഹ്മണര്‍ ഗംഗാപുഷ്പം എന്ന ഓമനപ്പേരിട്ട് മത്സ്യം പ്രിയപ്പെട്ട ഭക്ഷണമാക്കിയിരുന്നു. ഇന്ത്യയില്‍ ജൈനമതത്തിന്റെ സ്വാധീനം കൊണ്ടാണ് ബ്രാഹ്മണരില്‍ ഒരുവിഭാഗം സസ്യാഹാരികളായി മാറിയതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാന്യതയോടും മര്യാദയോടും കൈകാര്യം ചെയ്യണം, ഇല്ലെങ്കില്‍ വിവരമറിയുമെന്ന മുന്നറിയിപ്പുമായി സ്ത്രീ സംഘടന