Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്ലൂ വെയ്‌ലിനെ പേടിച്ച് പിണറായി വിജയനും? ഇനി രക്ഷ നരേന്ദ്ര മോദി തന്നെ! - അയാളുടെ ലക്ഷ്യം അവിടെ തീരും...

പാഴ്ജന്മങ്ങളെ ഇല്ലാതാക്കുകയാണല്ലോ ലക്ഷ്യം?

ബ്ലൂ വെയ്‌ലിനെ പേടിച്ച് പിണറായി വിജയനും? ഇനി രക്ഷ നരേന്ദ്ര മോദി തന്നെ! - അയാളുടെ ലക്ഷ്യം അവിടെ തീരും...
, വ്യാഴം, 10 ഓഗസ്റ്റ് 2017 (07:39 IST)
കുട്ടികളേയും കൗമാരക്കാരേയും വളരെവേഗം സ്വാധീനിക്കുന്ന ഒന്നാണ് കംമ്പ്യൂട്ടര്‍ ഗെയിമുകള്‍. ഏറ്റവും ഒടുവിലായി കുട്ടികള്‍ മുതല്‍ യുവാക്കള്‍ വരെ അടിമപ്പെട്ടിരിക്കുന്ന ബ്‌ളൂ വെയില്‍ എന്ന ആത്മഹത്യാ ഗെയിം കേരളത്തിലും എത്തിയിരിക്കുന്നു. ഈ കൊലയാളി ഗെയ്മിനെ പേടിച്ചിരിക്കുകയാണ് രക്ഷിതാക്കള്‍.
 
കേരളത്തില്‍ നിരവധി പേര്‍ ഈ ഗെയിം ഡൌണ്‍‌ലോഡ് ചെയ്തതായി റിപ്പോര്‍ട്ട് ഉണ്ട്. ഈ സാഹചര്യത്തില്‍ വിഷയം നിയമസഭയിലും എത്തി. ഭരണപക്ഷ എംഎഎ‌എ ആയ രാജു എബ്രഹാം ആണ് വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. കേരളം ഇക്കാര്യത്തില്‍ രാജ്യത്തിന് തന്നെ മാതൃകയാകണം എന്നാണ് രാജു എബ്രഹാമിന്റെ ആവശ്യം.
 
എന്നാല്‍, ഈ വിഷയത്തില്‍ കേരളത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും കേന്ദ്രം ഇടപെടണമെന്ന സൂചനയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. ബ്ലൂ വെയ്‌ല്‍ പോലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ ഐടി മിഷന്റെ പരിധിയില്‍ ആണ് വരുന്നത്. ഐടി മിഷന്റെ കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ആണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
 
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കൗമാരക്കാരാണ് ഇതിനോടകംതന്നെ ബ്‌ളൂ വെയിൽ ഗെയിമിന്റെ പ്രേരണയാൽ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. സാങ്കേതിക വിദ്യ ഇത്രയേറെ വളര്‍ന്നിട്ടും ഇന്റര്‍നെറ്റിലുള്ള ഇത്തരം ചതിക്കുഴികള്‍ മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നത്.  
 
പാഴ്ജന്മങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ റഷ്യക്കാരന്‍ ആയ ഫിലിപ്പ് ബുഡീക്കിന്‍ ആണ് ഈ ആത്മഹത്യ ഗെയിമിന്റെ ഉപജ്ഞാതാവ് എന്നാണ് കരുതുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭരിക്കുന്നത് പിണറായി വിജയന്റെ വല്ല്യേട്ടനല്ല! കോടിയേരിയെ തെക്കോട്ടെടുക്കാനായില്ലേ? - കൊലവിളിയുമായി ശോഭ സുരേന്ദ്രന്‍