ഭാഗ്യം തുണയ്ക്കാതെ ജനപ്രിയന്‍ ; ദിലീപിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി, വീഡിയോ കോണ്‍ഫറന്‍സിങ് അവസാനിച്ചു
ഇത്തവണയും ഭാഗ്യം തുണച്ചില്ല
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി, ഈ മാസം 22വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്.
സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ദിലീപിനെ കോടതിയിലെത്തിക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങിന് കോടതി അനുമതി നല്‍കിയത്. ജയിലിനു പുറത്തേക്ക് ദിലീപിനെ എത്തിച്ചാല്‍ വലിയ പ്രതിഷേധം ഉണ്ടാകുമെന്ന് പൊലീസ് പറയുന്നു.
അതേസമയം, ദിലീപിന്റെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ദിലീപിന്റെ ആരോഗ്യം വഷളാണെന്ന പ്രചരണം തെറ്റാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.