ഭാര്യയുടെ ആദ്യ ബന്ധത്തിൽ സംശയം, മകളെ കൊന്ന് സഞ്ചിയിലാക്കി ; ഒരച്ഛൻ ചെയ്ത ക്രുരത
ഭാര്യയെ സംശയം, പിഞ്ചുകുഞ്ഞിനെ കൊന്ന് സഞ്ചിയിലാക്കി; ഭർത്താവ് അറസ്റ്റിൽ
ഭാര്യയേയും മകളെയും കൊന്ന സംഭവത്തിൽ ഭർത്താവിനെ അറസ്റ് ചെയ്തു. കുന്ദമംഗലത്താണ് സംഭവം. കളരിക്കണ്ടിയിലെ ആലുംതോട്ടത്തിൽ ഷാഹിദയെയും ഒന്നരവയസ്സുകാരിയായ മകളെയും ആണ് ഭർത്താവായ അബ്ദുൽ ബഷീർ കൊലപ്പെടുത്തിയത് .
ഷാഹിദയുടെ രണ്ടാമത്തെ ഭർത്താവാണ് ബഷീർ. ആദ്യ ബന്ധം ഒഴിവായ ഷാഹിദ വിവാഹം കഴിച്ചതാണ് ബഷീറിനെ. ഈ ബന്ധത്തിലുള്ള കുട്ടിയാണ് മരിച്ചത്. ഇരുവരെയും താൻ ആണ് കൊലപ്പെടുത്തിയതെന്ന് ബഷീർ പൊലീസിന് കോഴി നൽകി. ഭാര്യയെ സംശയം ഉള്ളതിനാലാണ് കൊലപാതകം നടത്തിയതെന്ന പൊലീസിന് വ്യക്തമായിട്ടുണ്ട്.
മകൾ മിസ്രിയയുടെ മൃതദേഹം അരയിടത്ത് പാലത്തിനടുത്തുള്ള കനാലിൽ നിന്നും സഞ്ചിയിൽ കെട്ടിക്കിയ നിലയിൽ ആണ് കണ്ടെടുത്തത്. ആദ്യം ആത്മഹത്യ ആണെന്നാണ് കരുതിയത്. എന്നാൽ, ബഷീറിനെയും മകളെയും കാണാതായതിനെ തുടർന്നാണ് ഇതൊരു കൊലപാതകം ആണെന്ന് സംശയം തോന്നിയത്. ഇതിനെ തുടർന്ന് നടത്തിയ അന്വോഷണത്തിലാണ് ബഷീറിനെ പിടികൂടാൻ ആയത്.