ഭർതൃഗൃഹത്തിൽ നിരന്തര പീഡനം: യുവതി ആത്മഹത്യ ചെയ്തു
ഭർത്താവിന്റെ ആഗ്രഹം കൊള്ളാം; പാവം ഭാര്യ; പക്ഷേ സംഭവിച്ചതോ !
യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവം നിരന്തര പീഡനം മൂലമാണെന്ന് പരാതിയുമായി പിതാവ്. മുദാക്കൽ പഞ്ചായത്ത് പൊയ്കമുക്ക് പാറയടി പുലരിയിൽവീട്ടിൽ പുഷ്പരാജന്റെ മകൾ പ്രവീണ കഴിഞ്ഞ ദിവസം തുങ്ങി മരിച്ചിരുന്നു. യുവതിയുടെ ആത്മഹത്യക്ക് കാരണം പീഡനമാണെന്ന് കാണിച്ച് പിതാവ് ആറ്റിങ്ങൽ പൊലീസില്‍ പരാതി നൽകി.
2016 ജനുവരി 21നാണ് പാറയടി അഭയം വീട്ടിൽ പട്ടാളക്കാരനായ ഉല്ലാസുമായി യുവതിയുടെ വിവാഹം നടന്നത്. പിന്നീട് സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടു പ്രവീണയെ ഭർതൃവീട്ടുകാർ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി പിതാവ് പരാതിയിൽ പറയുന്നു. ഒരാഴ്ചയായി ഭർത്താവുമായി പിണങ്ങി വീട്ടിൽ വന്നുനിന്ന മകൾ മരിച്ച ദിവസമാണ് ഭർതൃഗൃഹത്തിലേയ്ക്കു പോയത്. പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൾ പൊലീസ് കേസ് രജിസ്റ്റർ ചെയിതിട്ടുണ്ട്. സംഭവമായി ബന്ധപ്പെട്ട് തുടരന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.