മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍
കഴക്കൂട്ടം , ഞായര്‍, 23 മാര്‍ച്ച് 2014 (18:17 IST)
സ്വന്തം മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് പൊലീസ് പിടിയിലായി. മാതാവ് വീട്ടിലില്ലാത്ത സമയത്ത് മദ്യപിച്ച് എത്തുന്ന പിതാവ് പതിനാലുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് കാണിച്ച് മാതാവാണു പരാതി നല്‍കിയിരിക്കുന്നത്. കഴക്കൂട്ടം മേനംകുളം സ്വദേശി മാരിശെല്‍വം എന്ന 38 കാരനെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്ത മാരിശെല്‍വത്തെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Follow Webdunia malayalam