Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകള്‍ക്ക് വേണ്ടി മഞ്ജു നിയമപോരാട്ടത്തിനായി ഒരുങ്ങുന്നു?

മകള്‍ക്കുവേണ്ടി മഞ്ജു നിയമപോരാട്ടത്തിനായി ഒരുങ്ങുന്നുവോ?

മകള്‍ക്ക് വേണ്ടി മഞ്ജു നിയമപോരാട്ടത്തിനായി ഒരുങ്ങുന്നു?
കൊച്ചി , ചൊവ്വ, 11 ജൂലൈ 2017 (12:30 IST)
മാധ്യമങ്ങള്‍ ഇടപെട്ട്  പലവട്ടം ബന്ധം വേര്‍പെടുത്തിയ ദമ്പതികളാണ്  ദിലീപും മഞ്ജുവാര്യരും. പിന്നിട് ഇവരുടെ മകളായ മീനാക്ഷിയെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞു. മീനാക്ഷി ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ആശങ്കയ്ക്ക് വകയില്ലെന്ന് ദിലീപും മഞ്ജുവും പറഞ്ഞിരുന്നു. 
 
എന്നാല്‍ മീനാക്ഷിക്ക് ഏറെ ഇഷ്ടം അച്ഛനോടായിരുന്നു. അതുകൊണ്ട തന്നെ മകളുടെ പേരില്‍ വഴക്കു കൂടാന്‍ ഇരുവര്‍ക്കും താത്പര്യം ഉണ്ടായിരുന്നില്ല. മകളെ ദിലീപിന്റെ കൈയ്യില്‍ സുരക്ഷിതമായി ഏല്‍പിച്ചിട്ടാണ് മഞ്ജു പിരിഞ്ഞത്. എന്നാല്‍ ഇതിനെതിരെ മഞ്ജു എന്ന അമ്മയെ പലരും പഴിച്ചിരുന്നു. എന്നാല്‍ മീനാക്ഷി അവളുടെ അച്ഛനെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്നും അവര്‍ തമ്മിലുള്ള ബന്ധമെന്താണെന്നും മറ്റാരെക്കാളും നന്നായി തനിക്കറിയാമെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരിച്ചത്.
 
എന്നാല്‍ ഇപ്പോള്‍ മകളെ തിരിച്ച് കിട്ടാന്‍ മഞ്ജു നിയമപോരാട്ടത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പീഡനക്കേസിലെ പ്രതിക്കൊപ്പം നില്‍ക്കാന്‍ കുട്ടിയെ ഒരു കോടതിയും അനുവദിക്കില്ല. മീനാക്ഷിക്ക് പ്രായപൂര്‍ത്തിയാകാത്തതു കൊണ്ട് സ്വന്തമായി തീരുമാനം എടുക്കാനും കഴിയില്ല. ഈ സാഹചര്യത്തില്‍ ഏത് കോടതിയും മകളെ മഞ്ജുവിനൊപ്പം വിട്ടയയ്ക്കാന്‍ സമ്മതിക്കും. പക്ഷേ മകളെ സംരക്ഷിക്കാനുള്ള സാമ്പത്തിക സ്ഥിതി കൂടി കോടതി പരിശോധിക്കും. മഞ്ജു രണ്ടാമത് വിവാഹം ചെയ്യാത്തതും അനുകൂലമാകും. അതുകൊണ്ട് മഞ്ജു നിയമപോരാട്ടത്തിന് തയ്യാറായല്‍ വിജയം ഉറപ്പാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്; ജിയോയില്‍ വന്‍ സുരക്ഷാ പാളിച്ച