Select Your Language

Notifications

webdunia
webdunia
webdunia
webdunia

മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യചെയ്തു

മക്കളെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം പിതാവ് ആത്മഹത്യചെയ്തു

മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യചെയ്തു
കാവനാട് , ഞായര്‍, 21 മെയ് 2017 (11:36 IST)
മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. കൊല്ലം കാവനാടിന് സമീപം അരവിളയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. അമരവിള സ്വദേശി അനിൽ (38) ആദർശ് (5) ദർശന (2) എന്നിവരാണ് മരിച്ചത്. മക്കളെ കുളിമുറിയിലെ ബക്കറ്റില്‍ മുക്കിക്കൊന്ന ശേഷം അടുക്കളയിലാണ് പിതാവായ അനില്‍ തൂങ്ങി മരിച്ചത്. 
 
അനിലിന്റെ ഭാര്യ സാലിയ രാവിലെ 7 മണിയോടെ പള്ളിയില്‍ പോയിരുന്നു. ഈ സമയത്താണ് കൊലപാതകം നടന്നത്. കുളിമുറിയിലെ ബക്കറ്റില്‍ ഹാര്‍പ്പിക് ഒഴിച്ച് വെള്ളവുമായി മിക്‌സ് ചെയ്ത ശേഷമാണ് അനില്‍ കുട്ടികളെ അതി മുക്കി കൊലപ്പെടുത്തിയത്. എസിപിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈനാംപേച്ചി പോയാല്‍ മരപ്പട്ടി ഭരണത്തില്‍ വരുമെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്: ശ്രീനിവാസന്‍