മഞ്ജു വാര്യർക്കെതിരെ രമ്യ നമ്പീശൻ!

മഞ്ജു പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായം: രമ്യ

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2017 (13:56 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിന്റെ രാമലീലയെ പിന്തുണച്ച മഞ്ജു വാര്യർക്കെതിരെ നടി രമ്യ നമ്പീശൻ. രാമലീല കാണണമെന്ന മഞ്ജുവിന്റെ പ്രസ്താവന വ്യക്തിപരമാണെന്നും വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റേതല്ലെന്നും രമ്യ നമ്പീശന്‍ പറഞ്ഞു. 
 
താരസംഘടനയായ ‘അമ്മ’യില്‍ സ്ത്രീകൾക്ക് 50% സംവരണം വേണമെന്ന് ആവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അമ്മയ്ക്കു കത്തുനൽകിയെന്നും രമ്യ വ്യക്തമാക്കി. അമ്മയുടെ അടുത്ത യോഗത്തില്‍ കത്ത് ചർച്ചചെയ്യുമെന്നും രമ്യ അറിയിച്ചു.
 
നടിയെ ഉപദ്രവിച്ച കേസില്‍ പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഏതറ്റം വരേയും പോകും എന്നാണ് രമ്യ നമ്പീശന്‍ വ്യക്തമാക്കിയിരുന്നു. “കേസിലെ പ്രതികളെ പുറത്ത് കൊണ്ടുവരണം എന്നതു മാത്രമാണ് ഡബ്ല്യുസിസിയുടെ ആഗ്രഹം. ഈ സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ഇനിയാര്‍ക്കും ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ തോന്നാത്ത രീതിയിലായിരിക്കണം പ്രതികള്‍ക്ക് ശിക്ഷ ലഭിക്കേണ്ടത്. കൂടാതെ സിനിമ സെറ്റുകളില്‍ ആരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കുകയും വേണം ” എന്നും രമ്യ പറഞ്ഞിരുന്നു.
 
അതേസമയം, ഡബ്യു‌സിസിയിൽ മഞ്ജു ഒറ്റയ്ക്കാകുന്നുവെന്നതിന്റെ തെളിവാണ് രമ്യയുടെ വിശദീകരണം എന്നാണ് ഉയരുന്ന ആരോപണം. ദിലീപ് ജാമ്യത്തിലിറങ്ങുന്നതിന് ദിവസള്‍ക്കു മുമ്പാണ് രാമലീല കാണണമെന്ന് ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു പറഞ്ഞത്. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments