Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ജുവിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ദിലീപ് മറ്റൊരു വിവാഹം കഴിച്ചു ? വെളിപ്പെടുത്തലുമായി അബി

താൻ ദിലീപിന്റെ വിവാഹത്തിന് സാക്ഷിയായിട്ടില്ലെന്ന് അബി

dileep arrest
കൊച്ചി , വ്യാഴം, 3 ഓഗസ്റ്റ് 2017 (12:52 IST)
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് നിത്യേന പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ മഞ്ജുവാര്യരെ കല്യാണം കഴിക്കുന്നതിന് മുമ്പ് ദിലീപ് മറ്റൊരു വിവാഹം ചെയ്തുവെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ഇതിനെല്ലാം സാക്ഷി മിമിക്രി താരവും നടനുമായ അബിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. എന്നാല്‍ ആ വാര്‍ത്തകളെ തള്ളി നടനും മികിക്രി കലാകാരനുമായ അബി രംഗത്തെത്തുകയും ചെയ്തു.
 
അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകളോട് പ്രതികരിക്കേണ്ട ആവശ്യം തനിക്കില്ലെന്നാണ് അബി പറയുന്നത്. ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. പക്ഷേ അത് തനിക്ക് കേട്ടുകേള്‍വി മാത്രമാണ്. ഇത്തരമൊരു വിവാഹത്തിന് താന്‍ സാക്ഷിയായിട്ടില്ല. എന്താണ് സത്യമെന്ന് തനിക്ക് അറിയില്ലെന്നും അബി പറയുന്നു. കൂടാതെ വാർത്ത നൽകിയ ചാനലുകളോട് അത് പിൻവലിക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
 
ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന പൊ​ലീ​സ് സം​ഘം തന്നെ വി​ളി​ച്ചു​വ​രു​ത്തിയെന്നും മൊ​ഴി​യെ​ടു​ത്തുയെന്നുമെല്ലാമുള്ള വാ​ർ​ത്ത​കളും അബി നിഷേധിച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രും ത​ന്നെ ഇതുവരെ വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ർ​ക്കു മു​ന്നി​ലും താന്‍ മൊ​ഴി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ബി വ്യക്തമാക്കി. മ​ഞ്ജു വാ​ര്യ​രെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നു​മു​മ്പ് ദി​ലീ​പ് മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ചെ​യ്തി​രു​വെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് അ​ബി അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ൽ മൊ​ഴി ന​ൽ​കി​യെ​ന്ന ത​ര​ത്തി​ലു​മാ​യി​രു​ന്നു പുറത്തു വന്ന വാ​ർ​ത്ത​ക​ൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്കൊന്നും അറിയില്ലായിരുന്നു, എല്ലാം അവര്‍ പറഞ്ഞിട്ടാണ് ചെയ്തത്: ജാനകി വെളിപ്പെടുത്തുന്നു