Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിക്കെതിരായ സമരം അഞ്ചാം ദിവസത്തിൽ; രാജേശ്വരിയെ പൊലീസ് അറസ്റ്റു ചെയ്തു

പെമ്പിളൈ ഒരുമൈ സമരം അഞ്ചാം ദിവസത്തിൽ; രാജേശ്വരിയെ പൊലീസ് അറസ്റ്റു ചെയ്തു

മണിക്കെതിരായ സമരം അഞ്ചാം ദിവസത്തിൽ; രാജേശ്വരിയെ പൊലീസ് അറസ്റ്റു ചെയ്തു
, ശനി, 29 ഏപ്രില്‍ 2017 (13:26 IST)
മുന്നാറില്‍ സമരം നടത്തിയ തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് മൂന്നാറിൽ നിരാഹാര സമരം ന‌ടത്തുന്ന പെമ്പിളൈ ഒരുമൈ നേതാവ് രാജേശ്വരിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
 
സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ മന്ത്രി എം എം മണിക്കെതിരെ നടത്തിയ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ നേതാക്കളുടെ ആരോഗ്യസ്ഥിതി വഷളായിരുന്നു. സമരക്കാരുടെ അരോഗ്യനില തൃപ്തികരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതേത്തുടര്‍ന്ന് പെമ്പിളൈ ഒരുമൈ നേതാവ് രാജേശ്വരിയെ പൊലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
 
മുന്നാറില്‍ സമരം നടത്തിയ തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയതില്‍ മന്ത്രി എം എം മണി ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി. മന്ത്രി മാപ്പ് പറയാതെ സമരം നിര്‍ത്തില്ലെന്ന് പെമ്പിളൈ ഒരുമൈ പ്രവർത്തകർ പറഞ്ഞിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹനിശ്ചയത്തിന്റെ അന്നും അവർ വന്നു, ഗത്യന്തരമില്ലാതെ സഹരിക്കേണ്ടി വന്നു: ഭാവന പറയുന്നു