Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിയുമായി ചേർന്ന് ഡി സിനിമാസ്; ഒടുക്കം അതിന്റെ ഉടമസ്ഥന്‍ ആയത് ദിലീപ്

മണിയുമായി ചേർന്ന് ഡി സിനിമാസ്, അത് എങ്ങനെ ദിലീപിന്റെ സ്വന്തമായി

മണിയുമായി ചേർന്ന് ഡി സിനിമാസ്; ഒടുക്കം അതിന്റെ ഉടമസ്ഥന്‍ ആയത് ദിലീപ്
കൊച്ചി , ശനി, 15 ജൂലൈ 2017 (08:31 IST)
നടിയുടെ കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ് പൊലീസ്. ഇതിനിടയിലാണ്  ദിലീപിന്റെ ഉടമസ്ഥതയിൽ ചാലക്കുടിയിലുള്ള ഡി–സിനിമാസ് തിയറ്റർ സമുച്ചയത്തിൽ കലാഭവൻ മണിക്കും നിക്ഷേപമുണ്ടായിരുന്നതായി സൂചനകള്‍ കണ്ടെത്തിയത്. 
 
ഡി–സിനിമാസ് തിയറ്റർ ഉദ്ഘാടനം ചെയ്തതിന് ശേഷം ഉടമസ്ഥത സംബന്ധിച്ച് ഇവർക്കിടെ അഭിപ്രായ ഭിന്നതയുണ്ടാരുന്നുവെന്ന് സിബിഐയ്ക്കു രഹസ്യവിവരം ലഭിച്ചു. മണിയുടെ അസ്വാഭാവിക മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന സിബിഐ.
 
ചാലക്കുടിയില്‍ ഈ സ്ഥലം ദിലീപിന് പരിചയപ്പെടുത്തിയതും ഇടപാടിന് അഡ്വാൻസ് തുക നൽകിയതും കലാഭവൻ മണിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന സൂചന. സംരംഭത്തിന്റെ പേര് ‘ഡിഎം സിനിമാസ്’ എന്നായിരിക്കുമെന്ന് കലാഭവൻ മണി അടുത്ത സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. 
 
ഈ സംയുക്ത സംരംഭം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ആരംഭിക്കാനായിരുന്നു ദിലീപിന്റെ പദ്ധതി. എന്നാൽ മണിയുടെ നിർബന്ധപ്രകാരമാണു ചാലക്കുടിയിൽ സ്ഥലം കണ്ടെത്തിയത്. ഒരു പ്രതിപക്ഷ ജനപ്രതിനിധിക്കും തിയറ്റർ സമുച്ചയത്തിൽ ബെനാമി നിക്ഷേപമുള്ളതായി ആരോപണം ഉയരുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനീസ് ഭീഷണി: ദോക് ലായിൽ നിന്ന് ഇന്ത്യ സൈന്യത്തെ പിൻവലിക്കുന്നു?