Select Your Language

Notifications

webdunia
webdunia
webdunia
webdunia

മന്ത്രി എം എം മണി നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍

മന്ത്രി എം എം മണി ആശുപത്രിയില്‍

മന്ത്രി എം എം മണി നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍
ആലപ്പുഴ , വ്യാഴം, 16 ഫെബ്രുവരി 2017 (09:25 IST)
വൈദ്യുതി മന്ത്രി എം എം മണി ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് മണിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
 
ബുധനാഴ്ച രാത്രി കൊല്ലത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേയാണ് മണിയാശാന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ആദ്യം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലെ ഐ സി യുവിലേക്ക് മാറ്റി.
 
മണിയാശാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പറഞ്ഞാൽ മാത്രം പോര, പ്രവർത്തിച്ചു കാണിക്കണം'; എസ്എഫ്‌ഐയെ പരിഹസിച്ച് കാനം, കോടിയേരിക്കും മറുപടി