സംസ്ഥാന മന്ത്രിമാരുടെ പേരിലുള്ള 68 കിമിനല്‍ കേസുകള്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എഴുതിത്തള്ളിയതായി രേഖാമൂലം നിയമസഭയെ അറിയിച്ചു.
എഴുതിത്തള്ളിയതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ നിയമമന്ത്രി എം.വിജയകുമാറിന്‍റെ പേരിലുള്ളതാണ് - 14 എണ്ണം. കേസുകളുടെ എണ്ണത്തില്‍ തൊട്ടുപിന്നില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ്. ഒമ്പത് കേസുകളാണ് മുഖ്യമന്ത്രിയുടെ പേരിലുണ്ടായിരുന്നത്. ഏഴ് കേസുകളുമായി പി.കെ ഗുരുദാസനാണ് മൂന്നാം സ്ഥാനത്ത്.
ഗള്‍ഫില്‍ സപ്ലൈകോയുടെ ഷോറൂമുകള്‍ തുറക്കുന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് ഭക്‍ഷ്യമന്ത്രി സി.ദിവാകരന്‍ നിയമസഭയെ രേഖാമൂലം അറിയിച്ചു. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വഴി ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ 4.6 കോടി രൂപയുടെ മരുന്നുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
2008 നവംബര്‍ ഒന്നിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകളുടെ എണ്ണം 1,41,138 ആണെന്ന് മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ കടാശ്വാസ പദ്ധതി പ്രകാരം സംസ്ഥാനത്തെ ബാങ്കുകള്‍ ഇതുവരെ 2514.12 കോടി രൂപയുടെ കടങ്ങള്‍ എഴുതിത്തള്ളിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.