മഹിളാമോര്‍ച്ച നേതാവിന് അശ്ലീല സന്ദേശം; സാക്ഷാല്‍ കുമ്മനം വരെ ഞെട്ടി

മഹിളാമോര്‍ച്ച പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചത് കുമ്മനത്തിന്റെ വിശ്വസ്തന്‍!

Webdunia
ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (13:10 IST)
ബിജെപിയെ വെട്ടിലാക്കി അശ്ലീല സന്ദേശ വിവാദം. മഹിളാമോര്‍ച്ച പാര്‍ട്ടിയുടെ പ്രാദേശിക നേതാവിന് ബിജെപി മദ്ധ്യമേഖല സംഘടനാ സെക്രട്ടറി മൊബൈല്‍ ഫോണിൽ അശ്ലീല സന്ദേശമയച്ചെന്ന് ആരോപണം. പൊലീസിനു ലഭിച്ച പരാതിയെ തുടര്‍ന്ന് ബിജെപി മദ്ധ്യമേഖല സെക്രട്ടറി ജി കാശിനാഥിനെ പാര്‍ട്ടി തല്‍സ്ഥാനത്ത് നിന്നും നീക്കി.
 
വനിതാ പ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിനെ തുടര്‍ന്ന് കാശിനാഥിനെ പാര്‍ട്ടി തത്സ്ഥാനത്ത് നിന്നും നീക്കിയതായി മംഗളം ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാർട്ടി പ്രവർത്തകരുടെ പെരുമാറ്റം നിരീക്ഷിക്കാൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ രൂപീകരിച്ച അഞ്ചംഗ സമിതിയിലെ അംഗമാണ് ജി കാശിനാഥ്.
 
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് വ്യക്തമായ തെളിവു സഹിതമാണ് പരാതി ലഭിച്ചത്. പാർട്ടിയുടെ യശസിനു കളങ്കം വരുത്തുന്ന രീതിയിൽ പ്രവർത്തിച്ചെന്ന് ബിജെപി നേതൃത്വത്തിനു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ വി മുരളീധരന്റെ സ്വന്തക്കാരനായിരുന്ന കാശിനാഥ്, കുമ്മനം പ്രസിഡന്റ് പദവിയിലെത്തിയതോടെ അദ്ദേഹവുമായി അടുത്തു. കുമ്മനത്തിന്റെ വിശ്വസ്തനായതിനെ തുടർന്നാണ് അദ്ദേഹത്തിന് പാർട്ടിയിൽ പദവികൾ ലഭിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന്‍ജിയോഗ്രാമിന് വിധേയനാകേണ്ടിയിരുന്ന രോഗി മരിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

'ഇന്ത്യയിലെ ആളുകള്‍ പല്ല് തേക്കാറില്ല'; വില്‍പന കുറഞ്ഞപ്പോള്‍ കോള്‍ഗേറ്റിന്റെ വിചിത്ര വാദം

സെന്റിമീറ്ററിന് ഒരു ലക്ഷം രൂപ: തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പരിക്കേറ്റ യുവതി കോടതിയില്‍

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത, ശനിയാഴ്ച മുതൽ ജില്ലകളിൽ യെല്ലോ അലർട്ട്

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments