Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പിണറായി വിജയന്‍ നല്ല ഭരണാധികാരി, റിയലിസ്റ്റിക്കായി അഭിപ്രായം പറയുന്നയാള്‍‘ - എം എം ഹസന്‍ പറയുന്നു

സിപിഎം ബിജെപിക്ക് പരസ്യമായി നല്‍കിയ സംഭാവനയാണ് അല്‍ഫോന്‍സ് കണ്ണന്താനമെന്ന് ഹസന്‍

‘പിണറായി വിജയന്‍ നല്ല ഭരണാധികാരി, റിയലിസ്റ്റിക്കായി അഭിപ്രായം പറയുന്നയാള്‍‘ - എം എം ഹസന്‍ പറയുന്നു
, ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (07:32 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ല ഭരണാധികാരിയാണെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍. എല്ലാക്കാര്യങ്ങളിലും റിയലിസ്റ്റിക്കായി അഭിപ്രായം പറയുന്നയാളാണ് അദ്ദേഹം. രാഷ്ട്രീയപരമായി അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പിണറായി വിജയന്‍ ഒരു നല്ല ഭരണാധികാരിയാണെന്ന് ഹസന്‍ വ്യക്തമാക്കി. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്
 
പിണറായി സര്‍ക്കാരിന്റെ വലിയ പോരായ്മ വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നതാണ്. ഭരണത്തില്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ ശരിക്കും പ്രതിഫലിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. സിപിഎം ബിജെപിക്ക് പരസ്യമായി നല്‍കിയ സംഭാവനയാണ് അല്‍ഫോന്‍സ് കണ്ണന്താനമെന്ന് ഹസന്‍ അഭിപ്രായപ്പെട്ടു.  
 
ഉമ്മന്‍ച്ചാണ്ടി കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കൂട്ടത്തില്‍ താനുമുണ്ടായിരുന്നുവെന്ന് ഹസന്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെക്സിക്കോയില്‍ ശക്തമായ ഭൂചലനം; 120പേര്‍ മരിച്ചു, കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപെടുത്താന്‍ ശ്രമം