Webdunia - Bharat's app for daily news and videos

Install App

മാതാവിന്റെ മരണം: മകൻ അറസ്റ്റിൽ

മാതാവിന്റെ മരണം; പിടിയിലായത് മകന്‍

Webdunia
ചൊവ്വ, 30 മെയ് 2017 (16:04 IST)
മാതാവിന്റെ മരണവുമായി ബന്ധപ്പെട്ട് 48 കാരനായ മകനെ പോലീസ് അറസ്റ് ചെയ്തു. ആറ്റുപുറം പാലോണം തടത്തിൽ വീട്ടിൽ രാധ എന്ന 65 കാരി മർദ്ദനമേറ്റു മരിച്ച സംഭവത്തിലാണ്  ഇവരുടെ മകൻ സന്തോഷ് എന്ന കാരനെ പോലീസ് അറസ്റ് ചെയ്തത്. 
 
ദിവസങ്ങൾക്ക് മുമ്പ് രാധയെ അവശ നിലയിൽ സന്തോഷ് കടയ്ക്കൽ  താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ച്. എന്നാൽ കഴിഞ്ഞ ദിവസം അവർ മരിച്ചു. ഇവരുടെ മരണത്തിൽ സംശയം തോന്നിയ വാർഡ് മെമ്പറും നാട്ടുകാരും ചേർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോസ്റ്റ് മാർട്ടം നടത്തുകയും തലയ്ക്ക് ഏറ്റ അടിയാണ് മരണ കാരണമെന്ന് കണ്ടെത്തി. 
 
ഇതിനെ തുടർന്ന് സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇയാൾ സ്ഥിരം മദ്യപാനിയും മാതാവിനെയും ഭാര്യയേയും മക്കളെയും മർദ്ദിക്കുന്നത് പതിവാണെന്നും കണ്ടെത്തിയത്. ഭാര്യയും മക്കളും ഇപ്പോൾ അവരുടെ വീട്ടിലാണ് താമസം. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

എന്തിനാണ് ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത്, ഇന്ത്യയ്ക്ക് അവരുടെ കാര്യം നോക്കാനറിയാം, ആപ്പിള്‍ ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത് തടയാന്‍ ട്രംപിന്റെ ശ്രമം

മെഡിക്കല്‍ കോളേജും മ്യൂസിയവും സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കുക; കൂട്ടത്തോടെ ചുറ്റിത്തിരിയുന്ന തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ സാധ്യത

പോയി ക്ഷമ ചോദിക്കു: കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിയോട് സുപ്രീംകോടതി

വെറും ഊഹാപോഹങ്ങൾ മാത്രം, പ്രചാരണങ്ങൾ വ്യാജം, കിരാന ഹില്ലിൽ ആണവ വികിരണ ചോർച്ചയില്ല

അടുത്ത ലേഖനം
Show comments