Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാനഭംഗക്കേസില്‍ ഗുര്‍മീതിന്റെ ശിക്ഷാവിധി ഇന്ന്; ജയിലിലെത്തി ശിക്ഷ വിധിക്കും, ഉത്തരേന്ത്യ കനത്ത സുരക്ഷയില്‍

ഇന്നും കലാപമുണ്ടായേക്കാം

മാനഭംഗക്കേസില്‍ ഗുര്‍മീതിന്റെ ശിക്ഷാവിധി ഇന്ന്; ജയിലിലെത്തി ശിക്ഷ വിധിക്കും, ഉത്തരേന്ത്യ കനത്ത സുരക്ഷയില്‍
, തിങ്കള്‍, 28 ഓഗസ്റ്റ് 2017 (08:28 IST)
മാനഭംഗക്കേസില്‍ ദേര സച്ച സേനയുടെ നേതാവ് ഗുര്‍മീത് സിങിന്റെ ശിക്ഷ സിബിഐ കോടതി ഇന്ന് പ്രഖ്യപിക്കും. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് നേരിട്ടെത്തിയാണ് ശിക്ഷ പ്രഖ്യാപിക്കുക. 
 
ശിക്ഷ പ്രഖ്യാപിക്കാനിരിക്കെ ഉത്തരേന്ത്യ കനത്ത സുരക്ഷയിലാണ്‌‍. കലാപസാധ്യത കണക്കിലെടുത്ത് രാജ്യത്ത് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഏഴു വര്‍ഷം വരെയുള്ള ജീവപര്യന്തം ഗുര്‍മീതിന് ലഭിച്ചേക്കാമെന്നാണ് സൂചന. കലാപത്തിന് ആഹ്വാനം ചെയ്യാന്‍ സാധ്യതയുളള ഗുര്‍മീതിന്റെ ഏതാനും അനുയായികളെ കരുതല്‍ തടങ്കലിലുമാക്കിയിട്ടുണ്ട്.  
 
പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം കലാപം ശക്തമായ സാഹചര്യത്തില്‍ രണ്ടിടത്തും കനത്ത സുരക്ഷയാണ് സേന ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ആക്രമണം ഡല്‍ഹിയിലേക്കും ഉത്തര്‍പ്രദേശിലേക്കും വ്യാപിച്ചിരുന്നു. ഇത്തവണ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കാനുള്ള മുന്‍‌കരുതല്‍ സേന എടുത്തിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെളളിയാഴ്ച രാജ്യത്തുണ്ടായ കലാപങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ 38 ആയി ഉയര്‍ന്നിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌കൂളിലേക്കിറങ്ങവേ വിദ്യാര്‍ത്ഥിനി ഓടി വാതില്‍ കുറ്റിയിട്ടു; പിന്നെ സംഭവിച്ചത് ഇങ്ങനെ !