'മുതുകത്ത് വീഴുന്ന ഓരോ അടിയും ജനങ്ങൾ ഓർത്ത് വയ്ക്കുന്നുണ്ട്'; പിണറായിക്ക് മുന്നറിയിപ്പുമായി ചെന്നിത്തല
പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റിന് എതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെയുളള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ചെന്നിത്തലയുടെ വിമര്‍ശനം. മുതുകത്ത് വീണ ഓരോ അടിയും ജനങ്ങള്‍ ഓര്‍ത്തിരിക്കുമെന്ന് പിണറായി വിജയന്‍ ഓര്‍മിക്കണം. ജനങ്ങളെ ഉപദ്രവിക്കില്ലെന്നുള്ള ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെന്നും, ജനകീയ സമരങ്ങളെ അസഹിഷ്ണുതയോടെയും വെറുപ്പോടെയും കാണുന്ന രീതി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ചെന്നിത്തല തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക്പോസ്റ്റിന്റെ പൂര്‍ണ രൂപം: