മുംബൈയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തിരുവനന്തപുരം സ്വദേശികളായ മുരുകന്‍റെയും മകന്‍ അനീഷിന്‍റെയും വീട് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു.
വി. ശിവന്‍കുട്ടി എം.എല്‍.എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ഇവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിലുള്ള തീരുമാനം അടുത്ത മന്ത്രിസഭായോഗം കൈക്കൊള്ളുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. മുംബൈ സി.എസ്.ടി റെയില്‍വേ സ്റ്റേഷനിലുണ്ടായ ആക്രമണത്തിലാണ് മുരുകനും മകന്‍ അനീഷും കൊല്ലപ്പെട്ടത്.
ഗള്‍ഫില്‍ പോകുന്നതിന് വേണ്ട രേഖകള്‍ ശരിയാക്കുന്നതിനാണ് അനീഷും പിതാവും മുംബൈയിലേക്ക് പോയത്. നാട്ടിലേക്ക് തിരിച്ചുവരുന്നതിനായി റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഭീകരാക്രമണം ഉണ്ടായത്.