മൃതദേഹം സംസ്‌ക്കരിക്കാന്‍ ബന്ധുക്കള്‍ തിടുക്കപ്പെട്ടു; നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പാതിവഴിയില്‍ വെച്ച് മൃതദേഹം തിരികെ എത്തിച്ചു പോസ്റ്റുമാര്‍ട്ടം ചെയ്തു

മൃതദേഹം സംസ്‌ക്കരിക്കാന്‍ ബന്ധുക്കള്‍ തിടുക്കപ്പെട്ടു: സംശയം തോന്നിയ നാട്ടുകാര്‍ ചെയ്തത് ഇങ്ങനെ

Webdunia
വ്യാഴം, 25 മെയ് 2017 (09:00 IST)
പ്രമേഹ രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ ബന്ധുക്കള്‍ സ്വദേശമായി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. തിടുക്കത്തില്‍ സംസ്‌ക്കരിക്കാന്‍ കൊണ്ടുപോയതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പരാതി നല്‍കി. തുടര്‍ന്ന് ചെങ്ങന്നൂരില്‍ വരെയെത്തിച്ച മൃതദേഹം തിരികെ എത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇന്നലെ രാവിലെ കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം.
 
തിരുനെല്‍വേലി സ്വദേശിയും  അലുമിനിയം  പാത്രം വ്യാപാരിയുമായ തിരുനക്കര സിവില്‍ സ്‌റ്റേഷന് സമീപം പശുവന്ദനംഇല്ലം മുക്കാണ്ടിയുടെ ഭാര്യ ലക്ഷ്മി (50)യാണ് ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ മരിച്ചത്. പ്രമേഹം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന്  രണ്ടു ദിവസമായി അവശ നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പറഞ്ഞത് സമുദായത്തിന്റെ ആചാരപ്രകാരം മൃതദേഹം ഏറെനേരം സൂക്ഷിക്കാന്‍ പാടില്ലാത്തതിനാലാണ് മൃതദേഹം തിടുക്കപ്പെട്ടു സംസ്‌ക്കരിക്കാന്‍ കൊണ്ടുപോയത് എന്നാണ്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments