മേലധ്യക്ഷന്‍മാരും ആൾദൈവങ്ങളുമുള്ള ഒരു മതമാണ് ഇന്ന് കമ്മ്യൂണിസം; മുരളി ഗോപി
ആൾദൈവങ്ങളും മേലധ്യക്ഷന്‍മാരുമുള്ള ഒരു മതമാണ് ഇന്ന് കമ്മ്യൂണിസമെന്ന് മുരളി ഗോപി
ഇന്നത്തെ കമ്മ്യൂണിസം ഒരു മതമാണെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. കമ്മ്യൂണിസ്റ്റുകാര്‍ക്കും ആള്‍ദൈവങ്ങളും ദൈവങ്ങളുമുണ്ട്, അവര്‍ മാലയിട്ട് പൂജിക്കാറുമുണ്ട്. എന്നാല്‍ ഈ ദൈവങ്ങളെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ബഹളമുണ്ടാക്കുക എന്നതും അവരുടെ ശൈലിയാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ കമ്മ്യൂണിസം മതമാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മുരളി ഗോപി ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിവിധ കലാ സൃഷ്ടികളിലൂടെ ഹിന്ദുത്വവാദി എന്ന വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതിനെ കുറിച്ചും സമകാലികമായ സംഭവങ്ങളെ കുറിച്ചും മുരളി ഗോപി അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തമാക്കുകയും ചെയ്തു.