മൊബൈല്‍ മോര്‍ച്ചറിയില്‍‌വച്ച വീട്ടമ്മ ഞരങ്ങുകയും മൂളുകയും ചെയ്‌തു; ബന്ധുക്കള്‍ ഭയന്നുവിറച്ചു - രത്നമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മൊബൈല്‍ മോര്‍ച്ചറിയില്‍‌വച്ച വീട്ടമ്മ ഞരങ്ങുകയും മൂളുകയും ചെയ്‌തു; ബന്ധുക്കള്‍ ഭയന്നുവിറച്ചു - രത്നമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Webdunia
ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (14:05 IST)
മരിച്ചെന്ന് കരുതി ബന്ധുക്കൾ മൊബൈൽ മോർച്ചറിയിൽവച്ച വീട്ടമ്മയ്‌ക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടെ ജീവനുണ്ടെന്ന് കണ്ടെത്തി. വണ്ടൻമേട് പുതുവൽ കോളനിയിൽ രത്നവിലാസത്തിൽ മുനിസ്വാമിയുടെ ഭാര്യ രത്നം (52) ആണ് മരിച്ചു ജീവിക്കുന്നത്.

ഇടുക്കി വണ്ടൻമേട്ടിൽ ഇന്ന് രാവിലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രണ്ടു മാസത്തോളമായി മഞ്ഞപ്പിത്തം ബാധിച്ച് രത്നം മധുര മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കരളും വൃക്കയുമെല്ലാം തകരാറിലായതിനാല്‍ രക്ഷപെടാനിടയില്ലെന്ന് ഡോക്ടര്‍ വിധിയെഴുതുകയായിരുന്നു.

വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ഇത് മാറ്റിയാല്‍ മരണം സംഭവിക്കുമെന്നും  രത്നത്തിന്റെ ബന്ധുക്കളോട് ഡോക്‍ടര്‍ പറഞ്ഞിരുന്നു. രോഗം കുറയുന്നില്ലെന്ന നിഗമനത്തില്‍ ബന്ധുക്കൾ വെന്‍റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ വീട്ടമ്മയെ വണ്ടൻമേട്ടിലെ വീട്ടിലേക്ക് കൊണ്ടുപോന്നു.

ആംബുലൻസില്‍ വെച്ച് വീട്ടമ്മ മരിച്ചുവെന്ന് കരുതിയ ബന്ധുക്കൾ മൊബൈല്‍ മോര്‍ച്ചറി എത്തിച്ച് രത്നത്തിന്റെ ശരീരം അതിനുള്ളിലേക്ക് മാറ്റുകയും ചെയ്‌തു. ബന്ധുക്കള്‍ അന്തിമോപചാരമർപ്പിക്കുന്നതിനിടെയാണ് രത്നം ശ്വസിക്കുന്നതായി മനസിലാക്കിയത്.

ഉടന്‍ തന്നെ ബന്ധുക്കള്‍ വിവരം പൊലീസില്‍ അറിയിക്കുകയും രത്നത്തെ ആശുപത്രിയിലേക്ക് മാറ്റി ഐസിയുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

Sreenivasan Passes Away: നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ഓപ്പറേഷന്‍ ഹോക്കി

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എന്‍ വാസു ഉള്‍പ്പെടെ മൂന്ന് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

അടുത്ത ലേഖനം
Show comments