'മോളേ സിവാ, അച്ഛനോടു പറയണം പാലായിൽ നിന്നൊരു കട്ടഫാൻ കാണാൻ വന്നിട്ടുണ്ടെന്ന്'!! - വൈറലാകുന്ന ചിത്രം

ധോണിയെ കാണാൻ പാലായിൽ നിന്നും അവനെത്തി!

Webdunia
ബുധന്‍, 8 നവം‌ബര്‍ 2017 (14:25 IST)
ഇഷ്ട താരങ്ങളെ ആരാധിക്കുന്ന കാര്യത്തിൽ മലയാളികൾ വേറെ ലെവൽ ആണെന്ന് തെളിയിക്കുന്ന മത്സരമായിരുന്നു ഇന്നലെ തിരുവനന്തപുരത്ത് വെച്ച് നടന്ന ഇന്ത്യ- ന്യൂസിലാൻഡ് മൂന്നാം ട്വി‌ന്റി-20. കനത്ത മഴയായിരുന്നിട്ടു കൂടി ആരാധകരുടെ ഒഴുക്ക് തന്നെയായിരുന്നു. 
 
ഇന്ത്യൻ ടീമിനെ വരവേൽക്കാൻ പ്ലക്കാർഡുകളും പോസ്റ്ററുകളും അടക്കമാണ് ആരാധകർ എത്തിയത്. അക്കൂട്ടത്തിൽ പാലായിൽ നിന്നുമെത്തിയ ഒരു ആരാധകന്റെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സനുനാദ് ഗോപാലകൃഷ്ണൻ എന്ന യുവാവിന്റെ ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്. 
 
'മോളേ സിവാ, അച്ഛനോടു പറയണം പാലായിൽ നിന്നൊരു കട്ടഫാൻ കാണാൻ വന്നിട്ടുണ്ടെന്ന്' എന്നായിരുന്നു പ്ലകാർഡിലെ വാചകങ്ങൾ. മഹേന്ദ്രസിംഗ് ധോണിയുടെ കട്ട ഫാനാണ് ഈ യുവാവ്. ധോണിയുടെ മകൾ സിവ കഴിഞ്ഞ ആഴ്ചയിൽ മലയാളം ഗാനം ആലപിച്ചത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതോടെ ധോണിക്കൊപ്പം സിവയ്ക്കും കേരളത്തിൽ നിന്നും ആരാധകർ ഉണ്ടായി. 

ചിത്രത്തിനു കടപ്പാട്: ഫേസ്ബുക്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

അടുത്ത ലേഖനം
Show comments