യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദുകൃഷ്ണയെ മര്‍ദ്ദിച്ചു
ആറ്റിങ്ങല്‍ , ചൊവ്വ, 8 ഏപ്രില്‍ 2014 (14:03 IST)
ആറ്റിങ്ങള്‍ ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ബിന്ദുകൃഷ്ണയ്ക്ക് വടികൊണ്ട് മര്‍ദ്ദനമേറ്റു. കഴിഞ്ഞ ദിവസം രാവിലെ ചിറയിന്‍കീഴിനടുത്ത് പെരുമാതുറയില്‍ വാഹന പ്രചാരണത്തിനിടയിലായിരുന്നു മര്‍ദ്ദനമുണ്ടായത്.അപ്രതീക്ഷിതമായി രണ്ടു ബൈക്കുകളിലായെത്തിയ നാലംഗസംഘം വടികൊണ്ടി അടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ബിന്ദു കൃഷ്ണയെ ഉടന്‍ തന്നെ ചിറയിന്‍കീഴ് ആശുയ്പത്രിയില് പ്രവേശിപ്പിച്ചു വേണ്ട പ്രഥമശുശ്രൂഷകള്‍ ചെയ്തു. പൊലീസ് കേസെടുത്തിട്ടുണ്ട്.സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വിശദമാക്കി, പ്രതികളെ പിടിക്കാന്‍ പൊലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Follow Webdunia malayalam