Webdunia - Bharat's app for daily news and videos

Install App

യുവതി തൂങ്ങിമരിച്ച നിലയിൽ; പിഞ്ചുകുഞ്ഞിനെ സുഹൃത്തിനെ ഏൽപ്പിച്ച് പിതാവ് മുങ്ങി

കുഞ്ഞിനെ സുഹൃത്തിനെ ഏൽപ്പിച്ച് പിതാവ് മുങ്ങി; ഭക്ഷണം കഴിച്ചിട്ട് വരാമെന്ന് പറഞ്ഞ അച്ഛൻ തിരിച്ചെത്തിയില്ല

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2017 (07:58 IST)
ഒ‌ൻപതു മാസം പ്രായമുള്ള കുഞ്ഞിനെ സുഹൃത്തിന്റെ വീട്ടിൽ ഏൽപ്പിച്ച് അച്ഛൻ മുങ്ങി. കുഞ്ഞിന്റെ അമ്മയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. സംഭവം കൊലപാതകമാണോ എന്ന അന്വേഷണ‌ത്തിലാണ് പൊലീസ്.
 
ഞായറാഴ്ചരാത്രി 10-ഓടെ കല്‍പ്പകഞ്ചേരിയില്‍ താമസിക്കുന്ന സഹീറലിയാണ് തന്റെ കുഞ്ഞിനെ സുഹൃത്തായ ഷൈഖ് അമീര്‍ ഹുസൈനെ ഏല്‍പ്പിച്ചത്. എടവണ്ണ പത്തപ്പിരിയത്താണ് സുഹൃത്തിന്റെ വീട്. ക്ഷണംകഴിച്ച് 15 മിനിറ്റിനകം തിരിച്ചുവരാമെന്നാണ് പറഞ്ഞാണ് സഹീറലി പോയതെന്നും പക്ഷേ തിരിച്ചു വന്നില്ലെന്നും അമീർ ഹുസൈൻ പൊലീസിന് മൊഴി നൽകി.  
 
തിങ്കളാഴ്ച രാവിലെ 10 മണിയോടെ കുഞ്ഞിനെ എടവണ്ണ സ്റ്റേഷനില്‍ എത്തിച്ചു. ഇതിനിടെയാണ് കല്പകഞ്ചേരിയില്‍ താമസസ്ഥലത്ത് യുവതി തൂങ്ങിമരിച്ച വിവരം ലഭിക്കുന്നത്. സഹീറലിയുടെ ഭാര്യ റാജിയ കാത്തുവിനെയാണ് (21) മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ വിവരവും ലഭിച്ചു. 
 
എടവണ്ണ പോലീസ് സ്റ്റേഷനില്‍ നിന്നും ചൈല്‍ഡ് ലൈനിന് കൈമാറിയ കുഞ്ഞിനെ മലപ്പുറം ശിശുപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; അനുമതി നല്‍കിയത് യെമന്‍ പ്രസിഡന്റ്

പെട്രോള്‍ പമ്പിനായി ഭൂമി തരം മാറ്റാന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി; പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ പിടിയില്‍

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 154-ാം ദിനം കേന്ദ്രത്തിന്റെ ദയ; മുണ്ടക്കൈ ദുരന്തം അതിതീവ്രമായി പ്രഖ്യാപിച്ചു

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

അടുത്ത ലേഖനം
Show comments