Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടും കല്‍പ്പിച്ച് ദിലീപ്, എന്തൊക്കെ സംഭവിച്ചാലും പിടിവിടില്ലെന്ന് പൊലീസ്!

നടിയുടെ നഗ്ന ദൃശ്യങ്ങള്‍ എടുക്കാന്‍ മാത്രമല്ല ദിലീപ് ആവശ്യപ്പെട്ടതെന്ന് പൊലീസ്

രണ്ടും കല്‍പ്പിച്ച് ദിലീപ്, എന്തൊക്കെ സംഭവിച്ചാലും പിടിവിടില്ലെന്ന് പൊലീസ്!
, ശനി, 16 സെപ്‌റ്റംബര്‍ 2017 (16:18 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ വാദം തുടരുന്നു. അടച്ചിട്ട മുറിയിലാണ് വാദം തുടരുന്നത്. ദിലീപിന്റെ ജാമ്യഹര്‍ജിയെ പൂര്‍ണമായും എതിര്‍ക്കുകയാണ് പ്രോസിക്യൂഷന്‍.
 
നടിയുടെ നഗ്ന ദൃശ്യങ്ങള്‍ എടുക്കാന്‍ മാത്രമല്ല ദിലീപ് പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു. നടിയെ ആക്രമിക്കുന്നതിനായി സുനിയ്ക്ക് ദിലീപ് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്ന് പൊലീസ് വാദിക്കുന്നു. ജാമ്യ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങളെ ശക്തമായി എതിര്‍ക്കുകയാണ് പൊലീസ്.
 
നടിയുടെ നഗ്നചിത്രങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്ക് എതിരെയുള്ളത് അതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്. ജയിൽവാസം 60 ദിവസം പിന്നിട്ടതിനാൽ തനിക്ക് ജാമ്യം നിഷേധിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്വേഷണം പൂർത്തിയായി; കേസില്‍ ജയസൂര്യ കുടുങ്ങുമോ ? - റിപ്പോർട്ട് കോടതിയിൽ