Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജേഷിനെ കൊന്നത് ബിജെപിയിലെ നരഭോജികള്‍ തന്നെ! സ്വന്തം സഹോദരനെ കൊലപ്പെടുത്തിയതിനു പിന്നിലെ കാരണമിതോ?

ആര്‍ എസ് എസ് നേതാവിനെ കൊലപ്പെടുതിയത് ബിജെപി തന്നെ?! - ഇദ്ദേഹത്തിന്റെ വാക്കുകള്‍ ആര്‍ക്കെതിരെ?

ആര്‍ എസ് എസ്
, ഞായര്‍, 30 ജൂലൈ 2017 (10:41 IST)
തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മരണാവുമായി ബന്ധപ്പെട്ട് സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് സ്വാമി ഹിമവൽ ഭദ്രാനന്ദ എന്ന തോക്ക് സ്വാമി രംഗത്ത്. രാജേഷ് എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ബിജെപി പ്രവര്‍ത്തകര്‍ തന്നെയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് തോക്ക് സ്വാമി.
 
കേരള സംസ്ഥാന ബി ജെ പിയുടെ അഴിമതി മറയ്‌ക്കാൻ ബിജെപിയിലെ നരഭോജികൾ തന്നെ സ്വന്തം സഹോദരനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തോക്ക് സ്വാമി ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരത്തിൽ അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുമെന്ന് സംസ്ഥാനം കരുതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘മിസ്റ്റർ കുമ്മനം നിങ്ങൾ ഈ പാപങ്ങൾ എവിടെ കൊണ്ടുപോയി മറയ്ക്കും? - ഈ ചോദ്യം കുമ്മനം രാജശേഖരനോടാണ്.
 
തിരുവനന്തപുരത്ത് ആർ എസ് എസ് നേതാവിനെ കൊലപ്പെടുത്തിയത് ബി ജെ പിക്കാരാണെന്നാണ് പോസ്റ്റിലെ ആക്ഷേപം. ബിജെപിക്കെതിരെ തിരിഞ്ഞ ഹിമവൽ ഭദ്രാനന്ദയുടെ പോസ്റ്റിൽ ആക്ഷേപങ്ങൾ കൊണ്ട് പൊങ്കാലയിടുകയാണ് സംഘികൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്നു പേര്‍ കസ്റ്റഡിയില്‍, വാഹനങ്ങളും പിടിച്ചെടുത്തു