രാവിലെ മുതല്‍ ശരത് ദിലീപിനെ കാണാന്‍ കാത്തുനില്‍ക്കുകയായിരുന്നു! - ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളു

താരജാഡയില്ലാതെ തടവുപുള്ളികള്‍ക്കൊപ്പം ഓണസദ്യയുണ്ട് ദിലീപ്!

Webdunia
ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (08:28 IST)
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഇന്നലെ ജയറാം എത്തിയത് വാര്‍ത്തയായിരുന്നു. എന്നാല്‍, രാവിലെ മുതല്‍ ദിലീപിനെ കാണാന്‍ മറ്റൊരു ചെറുപ്പക്കാരനും പുറത്തു കാത്തുനില്‍ക്കുന്നുണ്ടായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ശരത് എന്ന സുഹൃത്ത് രാവിലെ മുതല്‍ കാത്തു നിന്നെങ്കിലും വൈകും‌ന്നേരമാണ് ദിലീപിനെ കാണാന്‍ സാധിച്ചത്. തിരുവോണത്തിനു വീട്ടില്‍ നിന്നും കൊണ്ടുവന്ന പായസം ദിലീപിനു കൊടുക്കണമെന്നു മാത്രമായിരുന്നു ശരതിന്റെ ആവശ്യം. എന്നാല്‍, ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായതു കൊണ്ട് ഇത് നടന്നില്ല. യാതോരു താരജാഡയുമില്ലാതെയാണ് ദിലീപ് ഓണസദ്യയുണ്ടത്. 
 
തിരുവോണദിവസം മറ്റ് തടവുകാരോടൊപ്പം ഇരുന്നാണ് ദിലീപ് ഓണസദ്യകഴിച്ചത്. ജയിലിനുള്ളില്‍ നടന്ന ഓണ പരിപാടികളിലൊന്നും ദിലീപ് പങ്കെടുത്തില്ല. ഒരു മണിയോടെ ജയിലില്‍ തന്നെ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പിയപ്പോള്‍ മാത്രമാണ് ദിലീപ് സെല്ലിനു പുറത്തിറങ്ങിയത്. തീര്‍ത്തും നിര്‍വികാരനായായിരുന്നു ദിലീപ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

അടുത്ത ലേഖനം
Show comments