Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുല്‍ പറഞ്ഞു, ഉമ്മന്‍‌ചാണ്ടി അനുസരിച്ചു; ഇനി ഗോവയിലാണ് കളി!

ഗോവയില്‍ ഇനി ഉമ്മന്‍‌ചാണ്ടിയുടെ പോരാട്ടം!

Rahul Gandhi
ന്യൂഡല്‍ഹി , ചൊവ്വ, 24 ജനുവരി 2017 (17:58 IST)
ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോണ്‍ഗ്രസിന്‍റെ മുഖ്യപ്രചരണായുധം കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയാണ്. പ്രചരണത്തിന് നേതൃത്വം നല്‍കാന്‍ ഉമ്മന്‍‌ചാണ്ടി ഗോവയിലേക്ക് പോകണമെന്നത് രാഹുല്‍ ഗാന്ധിയുടെ ആഗ്രഹമായിരുന്നു. ആ ആഗ്രഹത്തിന് ഉമ്മന്‍‌ചാണ്ടി വഴങ്ങി.
 
ഈ വ്യാഴാഴ്ച ഗോവയിലെത്തുന്ന ഉമ്മന്‍‌ചാണ്ടി രണ്ടുദിവസം അവിടെ താമസിച്ച് പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഏകോപിപ്പിക്കുന്ന പ്രചരണ പരിപാടിയില്‍ ഉമ്മന്‍‌ചാണ്ടി അനവധി ഇടങ്ങളില്‍ പ്രസംഗിക്കുമെന്നാണ് വിവരം.
 
ഫെബ്രുവരി നാലിനാണ് ഗോവയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിഞ്ഞുനിന്ന് പ്രതിഷേധം രേഖപ്പെടുത്തിയിരുന്ന ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം കൂടുതല്‍ സജീവമായിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെജ്‌രിവാളിന്റെ ഭാര്യാസഹോദരന്‍ അഴിമതി നടത്തി; ആരോപണവുമായി സന്നദ്ധസംഘടന